'കാണിക്കുന്നത് അൽപത്തരം', ഗവർണർ രാജാവല്ലെന്ന് എം.വി ജയരാജൻ, ആർഎസ്എസ് മേധാവിയെ കണ്ടതിലും വിമർശനം
ഗവർണർ രാജാവല്ല കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥൻ മാത്രമാണെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. എന്തും പറയുന്ന ആളായി ഗവർണർ മാറി.ഗവർണറുടെ നടപടികൾ ഭരണഘടന വിരുദ്ധമാണെന്നും എംവി ജയരാജൻ പറഞ്ഞു.
ചരിത്ര കോൺഗ്രസിൽ മുസ്ലിം വേട്ടയെ ഗവർണർ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായത്. പ്രതിഷേധത്തെ വധശ്രമമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ആർഎസ്എസ് മേധാവിയെ ഇതുവരെ ഏതെങ്കിലും ഗവർണർ വീട്ടിൽ പോയി കാണുന്ന രീതി ഉണ്ടായിട്ടുണ്ടോ.ഗവർണർ പദവി രാജിവെക്കണം.കയ്യിലുള്ള തെളിവുകളെല്ലാം ഗവർണർ പുറത്തുവിടട്ടെ.ബില്ലിൽ ഒപ്പിടല്ലെന്ന് പറയുന്നത് അൽപത്തരമാണ്. ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജൻ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, മന്ത്രി വി ശിവൻകുട്ടി എന്നിവരും കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്ര കോൺഗ്രസ് ആക്രമണവുമായി ബന്ധപ്പെട്ട വിഡിയോ നാളെ പുറത്തുവിടും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്.ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
തനിക്കെതിരായ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന കാര്യം ആലോചിക്കും. മറ്റ് ചില കാര്യങ്ങൾ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെയും തെളിവുകൾ തൻ്റെ പക്കലുണ്ട് എന്നും ഗവർണർ പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാപിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംംസ്ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications