ചെറുപ്പക്കാര്‍ക്ക് നോ പറഞ്ഞ് സിപിഎം ജില്ലാനേതൃത്വം: വിഭാഗീയത അവസാനിക്കാതെ കൊല്ലം ഏരിയാ സമ്മേളനം

  • Written By: Desk
Subscribe to Oneindia Malayalam

കൊല്ലം: സിപിഎമ്മില്‍ വിഭാഗീയതയെ തുടര്‍ന്നുള്ള അസ്വാരസ്യങ്ങള്‍ ഔദ്യോഗിക നേതൃത്വത്തിന് വീണ്ടും തലവേദനയാകുന്നു. എല്ലാക്കാലത്തും വിഭാഗീയത രൂക്ഷമായിട്ടുള്ള കൊല്ലത്ത് ഏരിയാ സമ്മേളനങ്ങള്‍ സമാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളെ മാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവന്ന നടപടിയെ പരസ്യമായി തന്നെ പല നേതാക്കളും എതിര്‍ത്തിട്ടുണ്ട്. നേരത്തെ വി എസ് പക്ഷത്തിന്റെ സുരക്ഷിത കേന്ദ്രമായിരുന്ന കൊല്ലത്ത് പിന്നീട് ഔദ്യോഗികനേതൃത്വം പിടിമുറുക്കിയിരുന്നു. എന്നാല്‍ ജില്ലാസെക്രട്ടറി കെഎന്‍ ബാലഗോപാലിന്റെ ഇടപെടലുകള്‍ സംഘടനാരംഗത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് ജില്ലയിലെ നേതാക്കള്‍ ആരോപിക്കുന്നത്. നേതാക്കളില്‍ പലരും അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.

1

കൊട്ടാരക്കര, നെടുവത്തൂര്‍ ഏരിയാകമ്മിറ്റി സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട തീരുമാനമുണ്ടായത്. സംസ്ഥാനത്തൊട്ടാകെ യുവനേതാക്കളെ നേതൃത്വത്തിലെ സുപ്രധാന പദവികളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഈ രണ്ടിടത്തും കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് ജില്ലയിലെ ഔദ്യോഗികപക്ഷനേതാക്കള്‍ ആരോപിക്കുന്നു. പ്രായാധിക്യത്താല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനിരുന്നവരെയാണ് കൊട്ടാരക്കരയിലും നെടുവത്തൂരിലും ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇത് പാര്‍ട്ടിചട്ടലംഘനമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം നേതാക്കളെ കമ്മിറ്റിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. 

2

യോഗ്യതയുള്ള മികച്ച നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന ജില്ലാ-സംസ്ഥാന-കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ഇവര്‍ അട്ടിമറിച്ചതായും നേതാക്കള്‍ ആരോപിക്കുന്നു. അടുത്ത ലോക്‌സഭാ-നിയമസഭാതെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ജില്ലയില്‍നിന്നുള്ള സംസ്ഥാനകമ്മിറ്റി നേതാക്കള്‍ നടത്തിയ നീക്കമാണിതെന്ന് സൂചനയുണ്ട്. പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടെന്നാണ് ഏരിയാകമ്മിറ്റി സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അണികളെ പ്രത്യേകിച്ച് യുവനേതാക്കളെ അസംതൃപ്തരാക്കുന്ന തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. കൊല്ലം ലോക്‌സഭാ മണ്ഡലം, കൊട്ടാരക്കര നിയമസഭാ സീറ്റ് എന്നിവയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കൊട്ടാരക്കര നിയമസഭാമണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ചെറുപ്പക്കാരാണ്. ഇവര്‍ ഏരിയാനേതൃത്വത്തിലേക്ക് വന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ സ്വാധീനം കുറയുമെന്നതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍.

ഈ തീരുമാനത്തില്‍ ഔദ്യോഗികവിഭാഗം നേതാക്കള്‍ കടുത്ത അസംതൃപ്തിയിലാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കൊട്ടാരക്കരയിലെയും നെടുവത്തൂരിലെയും തീരുമാനങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുമെന്നും മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായിട്ടുള്ള ഇവിടങ്ങളില്‍ നേതൃത്വത്തിന്റെ പിടിപ്പുകേട് തിരിച്ചടിയാവുമെന്നും യുവനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംഘടനാ അടിത്തറയെ തകര്‍ക്കുന്ന തീരുമാനങ്ങളെ ഏരിയാസെക്രട്ടറി തെരഞ്ഞെടുപ്പില്‍ പരിഹാസ വാക്കുകളോടെയാണ് പ്രതിനിധികള്‍ എതിരേറ്റത്. സമ്മേളനത്തില്‍ നിന്ന് പാതിവഴിയില്‍ ഇറങ്ങി പോയാണ് പലരും ഇതിനെതിരേ പ്രതിഷേധിച്ചത്. അതേസമയം വിവിധ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനവും സിപിഎമ്മിനെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm avoids youths and includes seniors

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്