Get Updates
Get notified of breaking news, exclusive insights, and must-see stories!

35 സീറ്റില്‍ യുഡിഎഫ് ബിജെപിക്കും ബാക്കി മണ്ഡലങ്ങളില്‍ ബിജെപി തിരിച്ചും വോട്ട് മറിക്കും: കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും കൂട്ടുകച്ചവടം നടത്തുന്നുവെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. 35 സീറ്റ് കിട്ടിയാല്‍ ബിജെപി കേരളം ഭരിക്കും എന്നുളള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് സുരേന്ദ്രന്‍ പറയുന്നത് എങ്ങനെ സാധിക്കും?

35 സീറ്റില്‍ യുഡിഎഫ് ബിജെപിക്കും ബാക്കി മണ്ഡലങ്ങളില്‍ ബിജെപി തിരിച്ച് യുഡിഎഫിനും വോട്ട് മറിക്കുമെന്ന് കോടിയേരി ആരോപിച്ചു. അതാണ് സുരേന്ദ്രന്‍ പറയുന്ന 35ന്റെ കാര്യമെന്നും കോടിയേരി പറഞ്ഞു. ഗുരുവായൂരില്‍ യുഡിഎഫ് ജയിക്കണം എന്നും തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണം എന്നും സുരേഷ് ഗോപി പറയുന്നു.

kodiyeri

1991ല്‍ മാര്‍ക്‌സിസ്റ്റ് ഹുങ്ക് അവസാനിപ്പിക്കണം എന്ന് പറഞ്ഞ് പറഞ്ഞ് കോണ്‍ഗ്രസ് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കി. ആ വോട്ട് കച്ചവടത്തെ കുറിച്ച് കെജി മാരാര്‍ തന്നെ പറഞ്ഞിട്ടുളളതാണ്. അന്ന് ആ കൂട്ടുകെട്ട് പൊളിഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്റെ അഹന്ത എന്ന് പറഞ്ഞ് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഇടത് വിരുദ്ധ സഖ്യമുണ്ടാക്കുന്നു. ബിജെപിയും കോണ്‍ഗ്രസും പറയുന്നത് ഒരുപോലെ ആണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതും നോട്ട് നിരോധനത്തിന് സമരത്തിനടക്കം ഇറങ്ങിയതും ആണോ പിണറായിയുടെ അഹന്തയെന്ന് കോടിയേരി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന കാര്യങ്ങള്‍ കേരളത്തിലും നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. പലയിടത്തും കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ആക്കിയാണ് ബിജെപി അധികാരം പിടിച്ചത്. ഇത്തവണ കേരളത്തില്‍ അവര്‍ക്ക് സീറ്റുകളുടെ എണ്ണം കൂട്ടണം. എന്തൊക്കെ കുത്തിത്തിരിപ്പുകള്‍ നടത്തിയാലും ഇതൊന്നും കേരളം അംഗീകരിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+