Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. കേരളത്തിലെ ക്ഷേത്രങ്ങളെ ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. ക്ഷേത്ര പരിസരത്തുനിന്ന് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നത് ഇതിന്റെ ഭാഗമാണെന്നും കോടിയേരി വ്യക്തമാക്കുന്നു.

ഇതു നടന്നാല്‍ കേരളത്തിലെ ഗ്രാമങ്ങള്‍ കലാപ ഭൂമിയാകുമെന്നും കോടിയേരി വ്യക്തമാക്കുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം പിണറായി വിജയനും പ്രതികരിച്ചിരുന്നു. കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കാനാണ് ആര്‍എസ്എസും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ശ്രമിക്കുന്നതെന്ന് പിണറായി പറയുകയുണ്ടായി.

kodiyeri-balakrishnan

ശബരിമലയില്‍ പോകുന്നവര്‍ എരുമേലിയില്‍ വാവന്‍ പള്ളി സന്ദര്‍ശിക്കുന്നതടക്കമുള്ള കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

ആരാധനാലയങ്ങള്‍ക്ക് പുറത്ത് പല മതക്കാരും കച്ചവടം നടത്തുന്നുണ്ട്. ഇവരെ മതം തിരിച്ച് വിലക്കണം എന്നത് വര്‍ഗീയപരമാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+