Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം; വോട്ടർമാരുടെ വിവരങ്ങൾ നൽകിയതിനെതിരെ നടപടി വേണമെന്ന് എം.എ ബേബി

നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായുള്ള വെബ്‌സൈറ്റിലാണ്

തിരുവനന്തപുരം: വോട്ടർമാരുടെ വ്യക്തി വിവരങ്ങളടക്കം പുറത്തുവിട്ട രമേശ് ചെന്നിത്തയ്ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. രമേശ് ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിന്റെ പേരിലാണ് യുഡിഎഫ് വെബ്സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയത്. ഇത്തരത്തിൽ കണ്ടെത്തിയ വോട്ടുകൾ പലതും സത്യമല്ലെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എ ബേബി രംഗത്തെത്തിയത്.

MA Baby

നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായുള്ള വെബ്‌സൈറ്റിലാണ്. ഇരട്ടവോട്ട് വിഷയത്തെ രമേശ് ചെന്നിത്തല രാഷ്ട്രീയവത്കരിക്കുകയാണ്. വ്യക്തിഗത അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണത്. സ്പ്രിംഗ്‌ളറിനെക്കുറിച്ച് വാചാലരായവർ തന്നെ ഡാറ്റ ചോർത്തിയത് ഗൗരവമുള്ള പ്രശ്‌നമാണ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും എം. എ ബേബി പറഞ്ഞു.

വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് ക്രോസ് ബോർഡർ ഡേറ്റ ട്രാൻസ്ഫർ റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത്? ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും എന്ന ചോദ്യവും ചെന്നിത്തലയ്ക്കെതിരെ ഉയർന്നു വന്നിരുന്നു.

നാല് ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും ഹൈക്കോടതിയ്ക്ക് മുന്നിലും പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതേ തുടര്‍ന്നാണ്, ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങി, രമേശ് ചെന്നിത്തല സമാഹരിച്ച നാല് ലക്ഷത്തിലധികം വരുന്ന ഇരട്ട വോട്ടുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ അതും ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ചോദ്യം. രമേശ് ചെന്നിത്തല പുറത്ത് വിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ വോട്ടും ഇരട്ടവോട്ടായി കണക്കാക്കിയെന്നാണ് ആക്ഷേപം.

Recommended Video

cmsvideo
    മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി BJPസംസ്ഥാന അധ്യക്ഷൻ

    രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

    രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖകള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീമും രംഗത്തെത്തിയിരുന്നു. പറയുന്ന കള്ളങ്ങൾ ഒരു വസ്തുതയുടെയും പിന്തുണയില്ലാതെ ആവർത്തിക്കാനും അവ കയ്യോടെ പിടിക്കപ്പെടുമ്പോൾ തെറ്റേറ്റുപറയാനുള്ള ആർജവം പോലും കാണിക്കാതെ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരെയും കുറ്റപ്പെടുത്തി നിർലജ്ജം അടുത്ത ആരോപണങ്ങളിലേക്ക് നീങ്ങാനും അദ്ദേഹം മടി കാണിക്കാറില്ല. ഇത്തരത്തിൽ ഉണ്ടായില്ലാ വെടികൾ മുഴക്കുന്നതിന് മുൻപ്, താൻ ഇരിക്കുന്ന കസേരയുടെ മഹത്വത്തേക്കുറിച്ചെങ്കിലും അദ്ദേഹം ഒന്ന് ഓർക്കുന്നത് നല്ലതാവുമെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറി

    ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+