'രണ്ട് ഡോസും ലഭ്യമായവർ മൂന്നരശതമാനം മാത്രം'; നയം മാറ്റിയിട്ടും വാക്സിന് ക്ഷാമം: എംവി ജയരാജന്‍
കണ്ണൂര്‍: സുപ്രീംകോടതി വിധിയും ജനകീയ പ്രതിഷേധവും സംസ്ഥാനങ്ങളുടെ സമ്മർദ്ദവും മൂലം വാക്സിൻ നയം മാറ്റാൻ മനസ്സില്ലാമനസ്സോടെ കേന്ദ്രസർക്കാർ തയ്യാറായെങ്കിലും വാക്സിന്‍ ക്ഷാമം ഇപ്പോഴും തുടരകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. രണ്ട് ഡോസും ലഭ്യമായവർ രാജ്യത്താകെ കേവലം മൂന്നരശതമാനം ആണ്. ഒരു ഡോസ് ലഭിച്ചവർ 15 ശതമാനവും. കേരളം സ്വന്തമായി വാക്സിൻ വിതരണം ചെയ്യുകയും പാഴാക്കാതെ കുത്തിവെക്കുകയും ചെയ്തതിന്റെ ഫലമായി രണ്ടു ഡോസും 6.61 ശതമാനം പേർക്കും ഒരു ഡോസ് 26.02 ശതമാനം പേർക്കും നൽകാനായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എംവി ജയാരന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സുപ്രീംകോടതി വിധിയും ജനകീയ പ്രതിഷേധവും സംസ്ഥാനങ്ങളുടെ സമ്മർദ്ദവും മൂലം വാക്സിൻ നയം മാറ്റാൻ മനസ്സില്ലാമനസ്സോടെ കേന്ദ്രസർക്കാർ തയ്യാറായി.കമ്പനി ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്രസർക്കാർ നേരിട്ട് വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകാനും 25 ശതമാനം സ്വകാര്യമേഖലയ്ക്ക് കാശ് ഈടാക്കി നൽകാനുമുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ജൂൺ 21 മുതൽ ഈ പുതിയ വാക്സിൻ നയം നടപ്പാക്കുമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ
സ്വകാര്യ വാക്സിൻ ഉല്പാദകരായ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഇപ്പോൾ സ്വീകരിക്കുന്ന നയം മാറ്റിയാലെ പുതിയ വാക്സിൻ നയം ഇപ്പോൾ തന്നെ നടപ്പാക്കാൻ കഴിയൂ. അവരുടെ ഉല്പാദനശേഷി വർധിപ്പിക്കണം. ഇറക്കുമതിയും നിയന്ത്രിക്കണം. ഇതു രണ്ടും കേന്ദ്രസർക്കാരാണ് ചെയ്യേണ്ടത്. അതിനൊന്നും ഇതുവരെ നടപടി ആരഭിച്ചിട്ടില്ല.
കോവിഡ് മൂന്നാംതരംഗ സാധ്യതാ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വാക്സിനേഷൻ പ്രഥമവും പ്രധാനവുമാണ്. രണ്ട് ഡോസും ലഭ്യമായവർ രാജ്യത്താകെ കേവലം മൂന്നരശതമാനം ആണ്. ഒരു ഡോസ് ലഭിച്ചവർ 15 ശതമാനവും. കേരളം സ്വന്തമായി വാക്സിൻ വിതരണം ചെയ്യുകയും പാഴാക്കാതെ കുത്തിവെക്കുകയും ചെയ്തതിന്റെ ഫലമായി രണ്ടു ഡോസും 6.61 ശതമാനം പേർക്കും ഒരു ഡോസ് 26.02 ശതമാനം പേർക്കും നൽകാനായി. വിദേശത്ത് നിന്നും വാക്സിൻ ഇറക്കുമതി ചെയ്യാനും ഉല്പാദനം വർദ്ധിപ്പിക്കാനും അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണം. വാക്സിനേഷൻ സാർവത്രികമായി നൽകുന്നതിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ മൂന്നാം തരംഗത്തെ നേരിടാൻ കഴിയാതെ വരും. അതിനിടയാക്കരുത്.
ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം












Click it and Unblock the Notifications