കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ഗോവിന്ദൻ ഇന്ന് ഒഴിയും, എഎൻ ഷംസീർ മന്ത്രിസഭയിലേക്ക്?; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

Google Oneindia Malayalam News

തിരുവനന്തപുരം; സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദൻ ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമായിരിക്കും രാജി. ഗോവിന്ദന് പകരം ആരെന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടേയക്കും. മന്ത്രിസഭയിൽ കാര്യമായ അഴിച്ചു പണിയുണ്ടായേക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് . പകരം വകുപ്പുകളിൽ മാറ്റം ഉണ്ടായേക്കും.

കണ്ണൂരിൽ നിന്ന് തന്നെ


എംവി ഗോവിന്ദന് പകരക്കാരനായ കണ്ണൂരിൽ നിന്ന് തന്നെ നേതാവിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ തലശേരി എം എൽ എ എ എൻ ഷംസീറിന്റെ പേരാണ് പരിഗണിക്കുന്നത്. കാസർഗോഡ് നിന്നുള്ള നേതാവിനെ പരിഗണിച്ചാൽ സി എച്ച് കുഞ്ഞമ്പുവിനാകും നറുക്ക് വീഴുക. കാസർഗോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലെന്നത് പരിഗണിക്കാനുള്ള സാധ്യത കൽപ്പിക്കുന്നുണ്ട്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

കാസർഗോഡ് നിന്ന് പ്രാതിനിധ്യം ഇല്ല

ഒന്നാം പിണറായി സർക്കാരിൽ സി പി ഐയുടെ പ്രതിനിധി ഇ ചന്ദ്രേശഖരൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. മലപ്പുറത്ത് നിന്നുള്ള സി ഐ ടിയു നേതാവ് പി നന്ദകുമാറിനും സാധ്യത ഉണ്ട്. ഗോവിന്ദന് പകരം ആരെത്തിയാലും അദ്ദേഹത്തിന്റെ വകുപ്പുകൾ പൂർണമായും പുതിയ നേതാവിന് നൽകിയേക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ വകുപ്പുകളിൽ മാറ്റം ഉണ്ടായേക്കും.

'കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം'; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി'കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം'; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

സജി ചെറിയാന് പകരം

ഭരണഘടനയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന് പകരക്കാരനെ ഇപ്പോൾ നിയമിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കേസിൽ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനം മതിയെന്നാണ് പാർട്ടി നിലപാട്. സജി ചെറിയാന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകാനാണ് സാധ്യത കൂടുതൽ. പുതിയ മന്ത്രിയെ പരിഗണിച്ചാൽ തന്നെ ആലപ്പുഴയിൽ നിന്നായിരുക്കും.

വീണ ജോർജ് സ്പീക്കറാകുമോ?


മന്ത്രി വീണ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. മന്ത്രി കെകെ ശൈല കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം അത്ര പോരെന്ന വിമർശനം സി പി എമ്മിനുള്ളിൽ തന്നെ ശക്തമാണ്. കഴിഞ്ഞ ദിവസം വീണ ജോർജ് നിയമസഭയിൽ നടത്തിയ ചില പരാമർശങ്ങളിൽ സ്പീക്കറും മുഖ്യമന്ത്രിയടക്കം ഇടപെട്ടതും വാർത്തയായിരുന്നു. സഭയിലെ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി നൽകിയതിനെ തുടർന്നായിരുന്നു ഇത്.

എംബി രാജേഷിന്റെ പേര്

വീണ ജോർജിനെ സ്പീക്കറാക്കിയാൽ നിലവിലെ സ്പീക്കർ എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന ചർച്ചകൾ ഉണ്ട്. എന്നാൽ ഇത്തരം സാധ്യതകൾ സി പി എം നേതൃത്വം പൂർണമായും തള്ളുകയാണ്. അപ്രതീക്ഷിതമായ തീരുമാനങ്ങൾക്ക് സാധ്യത ഉണ്ടെന്നും പക്ഷേ വിലയിരുത്തപ്പെടുന്നുണ്ട്.

എം എൽ എ സ്ഥാനം


അതേസമയം എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിയുന്നതോടൊപ്പം അദ്ദേഹം എം എൽ എ സ്ഥാനവും രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. തളിപ്പറമ്പിൽ നിന്നുള്ള എം എൽ എയാണ് ഗോവിന്ദൻ. ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കേണ്ട ഉത്തരവാദിത്തമാണ് പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഗോവിന്ദന് കൈവന്നിരിക്കുന്നത്. അതിനാൽ എം എൽ എ സ്ഥാനത്ത് നിന്ന് കൂടി അദ്ദേഹം മാറി നിൽക്കട്ടെയെന്ന നിർദ്ദേശം ഉണ്ട്. അങ്ങനെയെങ്കിൽ തളിപ്പറമ്പിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കും. ഈ സാധ്യതകൾ എല്ലാം ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

English summary
CPM secretariate today: New Party Secretary MV Govindan may resign today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X