Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലീഗിന് ജമാ ഇത്തെ ഇസ്‌ലാമിയുടെ ശാസ്ത്രം'; 'ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നയം'; - കോടിയേരി

'ലീഗിന് ജമാ ഇത്തെ ഇസ്‌ലാമിയുടെ ശാസ്ത്രം'; 'ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നയം'; - കോടിയേരി

കോഴിക്കോട്: പുതിയ നയം വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കും എന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാം എന്ന വ്‌ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടിയേരിയയുടെ പ്രതികരണം. സി. പി. ഐ. എം ഒരു മതത്തിനും എതിരല്ല എന്നും അദ്ദേഹം പറഞ്ഞു.

സി. പി. ഐ. എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രതികരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും എതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരി പ്രതികരിച്ചു.

1

മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രീയവുമായി സന്ധി ചെയ്തുവെന്നും ലീഗിനെ നയിക്കുന്നത് ജമാ ഇത്തെ ഇസ്‌ലാമിയുടെ പ്രത്യയ ശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക മൗലികവാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും, സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കോടിയേരി പരിഹസിച്ചു.

2

ബി. ജെ .പിക്ക് ബദലായി നില്‍ക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നും, ഇരുവര്‍ക്കും ഒരേ നയം ആണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ പാര്‍ട്ടിയുമായി അടുക്കുന്നു എന്നും കോടിയേരി പറഞ്ഞു.

3

അതേ സമയം, സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഇത് ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതി അല്ല സിൽവർ ലൈൻ എന്ന് അദ്ദേഹം ശക്തമായി ആരോപിച്ചിരുന്നു.
പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണ്. ഇവർ സിൽവർ ലൈനിനെതിരെ ഗൂഢ പ്രവർത്തനങ്ങൾ നടത്തുന്നു. പദ്ധതിയെ ആദ്യം കേന്ദ്രം പിന്തുണച്ചു. എന്നാൽ, ഇപ്പോൾ ചുവട് മാറ്റുന്നത് കേരളം വളരേണ്ട എന്ന മനോഭാവം ഉളളത് കൊണ്ടാണ്.

4

സി പി ഐ എം മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുളള വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് അവരുടെ ഇരട്ടത്താപ്പ് ആണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പ്രതിപക്ഷം എതിർത്തു. എന്നാൽ, കേന്ദ്രം യു പി യിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്ക് എതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ്‌ നേതാക്കളോ ആരും രംഗത്ത് വന്നില്ല. ഒരു സത്യഗ്രഹവും നടത്തുന്നില്ല.

Recommended Video

cmsvideo
    പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നു, ദിലീപിന് കുരുക്ക് മുറുകുന്നു
    5

    തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യു പിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം ആയ ഗുജറാത്തും ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ, മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതി വേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻ കൈയിൽ 18 പുതിയ ലൈൻ. എന്നാൽ, അതിൽ ഒന്നും കേരളമില്ല എന്നും കോടിയേരി വിമർശിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിൽ ആണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+