'എം ജി വേണമെന്ന് തീരുമാനിച്ചിട്ടില്ല' ; 'അദ്ദേഹം ബി ജെ പി അനുഭാവി'; കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എം ജി ശ്രീകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സി പി ഐ എം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിഷയത്തിൽ പ്രതികരിച്ചത്.
ശ്രീകുമാറിനെ സംബന്ധിച്ചുളള വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ശ്രീകുമാറിന് ബി ജെ പി സംഘ പരിവാര്‍ ബന്ധം ഉണ്ടെന്ന തരത്തിലുളള വിമര്‍ശനങ്ങളാണ് കോടിയേരിയുടെ പ്രതികരണത്തിന് ഇടയാക്കിയത്.
അതേസമയം, ഗായകൻ എം .ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ കഴിഞ്ഞ ദിവസമാണ് വിവാദമായിരുന്നു.

അതേസമയം, ഗായകൻ എം .ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ കഴിഞ്ഞ ദിവസമാണ് വിവാദമായിരുന്നു. ഇക്കഴിഞ്ഞ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയർമാനുമാക്കാൻ തീരുമാനം ഉണ്ടായാത്.
താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം, കൊവിഡ് കേസുകള്‍ കുതിച്ചുയരും

പക്ഷെ, ശ്രീകുമാർ ബി ജെ പി അനുഭാവി ആണ് എന്നും അത്തരത്തിലുലള ആരോപണങ്ങളും ഉയർന്നിരുന്നു 2016 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാർഥിയായിരുന്ന വി. മുരളീധരന് ഒപ്പം വേദി പങ്കിട്ട് ശ്രീകുമാർ പ്രസംഗിക്കുന്ന വീഡിയോ പ്രചരിക്കുകയും ചെയ്തു. ഇതോടെ, നാടക കലാകാരൻമാരുടെ സംഘടനയും വിയോജിപ്പ് വ്യക്തമാക്കിയിരുന്നു.

ഇതോടെ, ഇടത് അനുഭാവികൾക്ക് ഉളളിൽ തന്നെ വിമർശനം ആളിപ്പടർന്നു. തുടർന്ന് വിഷയം സി പി എം ഇക്കാര്യം വീണ്ടും ചർച്ച ചെയ്തു. എന്നാൽ, തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞിരുന്നതിന്. അതേ സമയം, കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി എല്‍ഡി എഫി ന് പിന്തുണ നല്‍കിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കുന്നതിന് സി പി എമ്മി നുള്ളില്‍ നിന്ന് പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്.
കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍

അക്കാഡമി ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം നല്‍കി തന്നെയാണ് രഞ്ജിത്ത് സിപിഎമ്മിനു വേണ്ടി രംഗത്തിറങ്ങിതെന്നാണ് സി പി എമ്മി നുള്ളില്‍ നിന്ന് ഉയരുന്ന വാദം.എന്നാൽ, ഇപ്പോഴുയരുന്ന വിവാദങ്ങൾ സംബന്ധിച്ചു കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാർട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല.

കേട്ടുകേൾവി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ലെന്ന് എം.ജി. ശ്രീകുമാർ പറഞ്ഞിരുന്നു.അതേസമയം, കേരള ഗവർണ്ണർക്കെതിരെയും കഴിഞ്ഞ ദിവസം കോടിയേരി രംഗത്ത് എത്തിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയിരുന്നത്. ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ, ഗവർണർ തന്നെ സ്ഥാനം തുടരണം എന്നാണ് എൽ ഡി എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ചാൻസലർ സ്ഥാനം തുടരാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റോതായ നിലപാടുകൾ ഉണ്ട്. എന്നാൽ, സർക്കാർ നിലപാട് ചാൻസലർ സ്ഥാനത്ത് ഗവർണ്ണർ തന്നെ തുടരണം എന്നതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറിനെ ഒഴിവാക്കുന്ന സ്ഥിതി ആണ്. എന്നാൽ, നമ്മൾ ഇടതുപക്ഷ ഗവൺമെൻറ് ആണ്. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കില്ലെന്നും കൊടിയേരി വ്യക്തമാക്കി. നിയമസഭ തീരുമാനിച്ചാൽ സ്ഥാനം മാറ്റാവുന്നതാണ്. എന്നാൽ ഞങ്ങൾ മാറ്റുവാൻ ചിന്തിക്കുന്നില്ല . എന്നാൽ അദ്ദേഹം ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിലപാട് തിരുത്തണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.