രാഷ്ട്രീയ പ്രതിയോഗികളെ കരിവാരിത്തേക്കാന്‍ സിപിഎം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു: കെസി വേണുഗോപാല്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: രാഷ്ട്രീയ പ്രതിയോഗികളെ കരിവാരിതേച്ചു കാണിക്കാന്‍ തരംതാഴ്ന്ന പ്രവര്‍ത്തനങ്ങളാണ് സിപിഎം നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റു രീതിയില്‍ തോല്‍പ്പിക്കുന്ന പരിപാടി ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാല്‍.

ഗോരക്ഷാ ഗുണ്ടകളുടെ അക്രമത്തിന് അറുതിയില്ല; വീണ്ടും അരുംകൊല, വെടിവെച്ച് കൊന്നു... പിന്നീട് സംഭവിച്ചത്

ജനങ്ങളെ എങ്ങിനെ ഭിന്നിപ്പിക്കാമെന്നതിനെക്കുറിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ മത്സരം നടക്കുകയാണ്. ജനങ്ങള്‍ക്ക് രണ്ടു സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിജെപിക്ക് വഴിയൊരുക്കി കൊടുക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരേയുള്ള സിപിഎമ്മിന്റെ പോരാട്ടം തട്ടിപ്പാണ്. ഇത്ര പെട്ടെന്ന് ജനം വെറുത്ത മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

kcvenu

യുഡിഎഫ് പടയൊരുക്കത്തിന് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

അദാനിക്കും അമ്പാനിക്കും വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത്. നോട്ട് നിരോധനം കൊണ്ടു കള്ളപ്പണവും കള്ളനോട്ടുമൊന്നും തടയാന്‍ കഴിഞ്ഞില്ല. പാവപ്പെട്ടവനെ കൊള്ളയടിക്കാനാണ് ജിഎസ്ടി നടപ്പിലാക്കിയത്. ജിഎസ്ടിക്ക് എതിരേ രാഹുല്‍ ഗാന്ധി സമരം ശക്തമാക്കിയപ്പോളാണ് ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാക്കിയത്. ബീഫ് കൈവശം വച്ചതിന് നിരപരാധികളെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയാണ്. താജ്മഹലിനെപ്പോലും വര്‍ഗീയവത്ക്കരിക്കുകയാണ് ബിജെപി നേതാക്കള്‍. ജാതിയും മതവും നോക്കി ജനത്തെ വിഭജിക്കാന്‍ പ്രധാനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു. നരേന്ദ്ര മോദിക്കുള്ള ശക്തമായ താക്കീതുമായാണ് പടയൊരുക്കം പര്യടനം നടത്തുന്നത്. ജാതിമത ചിന്തയില്ലാതെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടു പോകുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

kcv

യുഡിഎഫ് പടയൊരുക്കത്തിന് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ രമേശ് ചെന്നിത്തക്ക് മധുരം നല്‍കുന്ന കെ.സി. വേണുഗോപാല്‍

മഞ്ചേരി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.പി. വിജയകുമാര്‍ അധ്യക്ഷനായിരുന്നു. എം.ഐ. ഷാനവാസ് എംപി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, എം. ഉമ്മര്‍ എംഎല്‍എ, പി. ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ജോണി നെല്ലൂര്‍, വി.ഡി. സതീശന്‍ എംഎല്‍എ, ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സനല്‍കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, ഇസ്ഹാഖ് കുരിക്കള്‍, അസീസ് ചീരാന്തൊടി, വല്ലാഞ്ചിറ മുഹമ്മദാലി, സബാഹ് പുല്‍പ്പറ്റ, സലീം കുരുവമ്പലം, എം. റഹ്മത്തുള്ള, അഡ്വ. ബീന ജോസഫ്, പറമ്പന്‍ റഷീദ്, രോഹില്‍ നാഥ്, വി. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
cpm trying to degrade their political oppositions; kc venugopal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്