കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ബിഷപ്പിന് ദുരുദ്ദേശമില്ല; കോൺഗ്രസ് അപചയത്തിൽ; മുതലെടുപ്പിന് ബിജെപി ശ്രമം: എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ യാതൊരു ദുരുദ്ദേശവുമുണ്ടെന്ന് തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. ബിഷപ്പിൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചില തെറ്റായ പ്രചാരണങ്ങൾ ഉണ്ടായതായും വർഗ്ഗീയവത്ക്കരണം നടത്താൻ ശ്രമിക്കുന്നവരെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില വ്യക്തികളോ ഗ്രൂപ്പുകളോ ഏറ്റെടുത്ത് മോശം പ്രചാരണം അഴിച്ചുവിടുന്നതിനെ ഒരു മതത്തിന് നേരെ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുപാർശക്കത്തുകൾ 'ഓൺലൈനിലാ'ക്കാൻ സിപിഎം ; ആശയം പ്രചരിപ്പിക്കാൻ ക്ലബ് ഹൗസും!ശുപാർശക്കത്തുകൾ 'ഓൺലൈനിലാ'ക്കാൻ സിപിഎം ; ആശയം പ്രചരിപ്പിക്കാൻ ക്ലബ് ഹൗസും!

1

കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് തകർക്കാൻ വർഗ്ഗീയശക്തികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ ലാഭത്തിനായി ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നതായും വിജയരാഘവൻ പറഞ്ഞു. ഭൂരിപക്ഷ വ‍ർ ഗീയത ശക്തിപ്പെടുമ്പോൾ അതിനോടൊപ്പം ന്യൂനപക്ഷ വ‍ർ ഗ്ഗീയതയും ശക്തിപ്പെടുമെന്നും രണ്ടിനോടും സിപിഎം സന്ധി ചെയ്യാതെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

2

കോൺ ഗ്രസ് തകരുകയാണെന്നാണ് പ്രധാനനേതാക്കളുടെ രാജിയിൽ നിന്നും വ്യക്തമാകുന്നത്. കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിക്കുന്നു. അത് ആരും കാണാതെ പോകരുത് എന്നും വിജയരാഘവൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിട്ടു വരുന്നവർ ബിജെപിയിലേക്ക് പോകുന്നുവെങ്കിൽ കേരളത്തിൽ മതനിരപേക്ഷ മനസ്സിനൊപ്പമാണ് അത്തരക്കാർ നിൽക്കാൻ ആഗ്രഹിക്കുന്നത്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് അതിൻ്റെ തെളിവാണെന്നും പാർട്ടിയുടെ പിന്തുണ പൊതുസമൂഹത്തിൽ വർധിച്ചതായും വിജയരാഘവൻ സൂചിപ്പിച്ചു.

3

ജനാധിപത്യം നഷ്ടപ്പെട്ട പാർട്ടിയായി കോൺഗ്രസ് മാറി. മതേതര വാദികൾക്ക് നിൽക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് ഓരോ ദിവസവും മാറുകയാണ്. മതേതര നിലപാടുള്ളവർ സി.പി.എമ്മിലേക്ക് എത്തുമെന്നും അവർക്ക് പാർട്ടി അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

മുസ്ലിംലീഗിലും കോൺഗ്രസിലെ അനുബന്ധ ഘടകകക്ഷികളിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നുണ്ട്.സ്ത്രീ വിരുദ്ധ നിലപാടുകൾ കോൺഗ്രസിന് തിരിച്ചടിയായതായും വിജയരാഘവൻ ആരോപിച്ചു.

4

അതേസമയം, പാലാ ബിഷപ്പിൻ്റെ പരാമർശത്തിൽ യാതൊരു ദുരുദ്ദേശവും കാണുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ബിഷപ്പിൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചില തെറ്റായ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇതിനെ മുതലെടുത്ത് വർഗ്ഗീയവത്ക്കരണം നടത്താൻ ശ്രമിക്കുന്നവരെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില വ്യക്തികളോ ഗ്രൂപ്പുകളോ ഏറ്റെടുത്ത് മോശം പ്രചാരണം അഴിച്ചുവിടുന്നതിനെ ഒരു മതത്തിന് നേരെ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

5

കേരളത്തിൻ്റെ മഹിതമായ അവസ്ഥയെ തകർക്കാൻ ചിലർ ഈ ദിവസങ്ങളിൽ ശ്രമിച്ചു. ബി.ജെ.പിയും മറ്റു ചില വർഗീയവാദ സംഘടനകളും അത്തരത്തിൽ പ്രവർത്തിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. ചില മാധ്യമങ്ങളും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഇടപെടലുകാരുമൊക്കെ കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. പക്ഷേ അതിന് കേരളത്തിൽ സ്വീകാര്യത കിട്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

6

'ഹരിത' വിവാദത്തിൽ ലീഗിനേയും വിജയരാഘവൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ആ നിലപാട് പരിശോധിക്കുമ്പോൾ അതാണ് മനസ്സിലാകുന്നത്. കോൺഗ്രസ് അപചത്തിലാണ്. ലീഗ് അതിൻ്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും വിജയരാഘവൻ വിമർശിച്ചു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

നരേന്ദ്ര മോദിയ്ക്ക് 71; അധികാരത്തിന്റെ 21 വര്‍ഷങ്ങള്‍... എംഎല്‍എ പോലും ആകാതെ ആദ്യം മുഖ്യമന്ത്രിനരേന്ദ്ര മോദിയ്ക്ക് 71; അധികാരത്തിന്റെ 21 വര്‍ഷങ്ങള്‍... എംഎല്‍എ പോലും ആകാതെ ആദ്യം മുഖ്യമന്ത്രി

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
CPM State Acting Secretary A Vijayaraghavan said that there does not seem to be any malice in the reference to the narcotic jihad of Pala Bishop Mar Joseph Kallarangad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X