Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകൾക്ക് വേണ്ടി തൃശൂരിൽ സിപിഎം സിപിഐയെ കുരുതികൊടുക്കും; പിണറായി മോദിക്ക് മുന്നിൽ അനുസരണയുള്ള കുട്ടി'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കു വേണ്ടി ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഎം സി പി ഐയെ കുരുതിക്കൊടുക്കുമെന്ന് എംപി കെ മുരളീധരൻ, ബി ജെ പി-സി പി എം അന്തർധാര വ്യക്തമാണ്. സി പി ഐയെ പോലെ മറ്റേതൊക്കെ ഘടകക്ഷികളെ കുരുതികൊടുക്കുമോ എന്നുള്ളത് തിരഞ്ഞെടുപ്പില്‍ കാണാമെന്നും മുരളീധരന്‍ പറഞ്ഞു. പി ണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രമല്ല, യാത്രയയ്ക്കാനും ചെന്നു. ബിജെപിയുടെ മുഖ്യമന്ത്രിമാർ പോലും നിൽക്കാത്ത തരത്തിൽ അതിവിനയത്തോടെയാണ് മുഖ്യമന്ത്രി മോദിക്ക് മുന്നിൽ നിന്നത്. കൊച്ചിയിലെ പ്രസംഗത്തിൽ കേന്ദ്രത്തെ കുറിച്ച് ഒരുപരാതിയും ഇല്ല. പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അന്തര്‍ധാര വ്യക്തമായിക്കഴിഞ്ഞു. തൃശൂർ ഏതാണ്ട് സിപിഐനെ കുരുതികൊടുക്കാൻ തീരുമാനിച്ചു, പക്ഷേ, ഒരു കാര്യം മുഖ്യമന്ത്രി മനസിലാക്കണം. 1977-ല്‍ ഇതേ ശക്തികളുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് വട്ടപൂജ്യമാണ് പാര്‍ലമെന്റിലേക്ക് കിട്ടിയത്. അത് ഇത്തവണ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 murali2-1

ലോക്സഭ തിരഞ്ഞെടുപ്പിൽ നമ്മുടെ മുദ്രാവാക്യം പിണറായി മോഡി അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുകയെന്നതാണ്. ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഞങ്ങളെ കാണുമ്പോള്‍ ചീറികടിക്കാന്‍ വരുന്നയാള്, അനുസരണയുള്ള ഒരു ആട്ടിന്‍ക്കുട്ടിയായി മോദിയുടെ മുന്നില്‍ നില്‍ക്കുകയാണ്. അത് കുരുക്കില്‍ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് നടക്കില്ല, ഞങ്ങള്‍ തുറന്നുകാണിക്കും.

പല കേസുകളിലും ഇപ്പോള്‍ അനക്കമില്ല. ലാവലിന്‍ ഏതാണ്ട് പോയി, കരുവന്നൂരിനേക്കുറിച്ച് ഒന്നും കേള്‍ക്കാനില്ല.വിരട്ടി കാര്യം നേടുകയാണ്. കൂടുതല്‍ കൂടുതല്‍ കുരുക്കിലേക്ക് സര്‍ക്കാര്‍ പോവുകയാണ്. അത് ഊരാനുള്ള ശ്രമങ്ങള്‍ പിണറായി നടത്തുകയാണ്. ഞങ്ങള്‍ പറയുന്നത് സത്യം പുറത്തുവരണമെന്നാണ്, അതിന് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കള്ളകേസുണ്ടാക്കുന്നവനെ കോടതിയും ഭാവിയില്‍ ജയിലിലും ഞങ്ങള്‍ കയറ്റും.

സാധാരണ നിലയിൽ ആരോപണം ഉണ്ടാകുമ്പോൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുക. എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയപരമായി നേരിടുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. കേസ് നിയമപരമായി നേരിടാൻ ഞങ്ങൾ സി പി എമ്മിനെ വെല്ലുവിളിക്കുകയാണ്', മുരളീധരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+