കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സിപിഎമ്മിന്റെ നിരാഹാര സമരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ് ഉപരോധവും ക്ലിഫ് ഹൗസ് ഉപരോധവും പിന്‍വലിച്ച സിപിഎം പുതിയ സമര തന്ത്രവുമായി രംഗത്തിറങ്ങുന്നു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരങ്ങള്‍ക്കാണ് സിപിഎം ഒരുങ്ങുന്നത്. മുന്നണിയിലെ കക്ഷികളെ കൂട്ടാതെ ഒറ്റക്കായിരിക്കും ഇത്തവണ സിപിഎമ്മിന്റെ സമരം.

പാചകവാതക വിലവര്‍ദ്ധന, സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ എന്നിവക്കെതിരെയാണ് സിപിഎമ്മിന്റെ സമരം. ജനുവരി 15 മുതല്‍ നിരാഹാര സമരം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Pinarayi Vijayan

എല്ലാ നിയോജക മണ്ഡലങ്ങളിലും സമരം നടത്തും. ഒരു മണ്ഡലത്തില്‍ ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ സമരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്താകമാനം 1500 സ്ഥലങ്ങളിലായിരിക്കും നിരാഹാര സമരം അരങ്ങേറുക. എത്ര ദിവസത്തേക്ക് സമരം എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

പാചകവാതകവിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുയായിരുന്നുവെന്ന് പിണറായി ആരോപിച്ചു. ചെന്നിത്തല മന്ത്രിയായതുകൊണ്ട് കോണ്ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ സിപിഎം സമരങ്ങള്‍ അവസാനിപ്പിച്ചെങ്കിലും സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ പിണറായി വിജയന് പരാമര്‍ശിച്ചു. വെളിപ്പെടുത്തല്‍ വളരെ ഗൗരവമുളളതാണെന്നായിരുന്നു പിണറായി പറഞ്ഞത്.

English summary
CPM will start hunger strike from January 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X