കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫഹദിന് വ്യാജന്‍ അഞ്ച്; സുരേഷ് ഗോപിക്ക് രണ്ട്, നടിയുടെ കാര്യം പറയണ്ട!! ഒറിജിനല്‍ തേടി പോലീസ്

ഫഹദ് ഫാസിലും അമല പോളുമാണ് പോലീസിന് മറുപടി നല്‍കിയത്. ഇതുവരെ സുരേഷ് ഗോപി മറുപടി നല്‍കിയിട്ടില്ല.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഫഹദ് ഫാസില്‍ മികച്ച നടനാണ്. അഭ്രപാളിയില്‍ തിളങ്ങുന്ന അദ്ദേഹത്തിന് വ്യാജനുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഫഹദിന് മാത്രമല്ല, നടന്‍ സുരേഷ് ഗോപിയുടെ കാര്യവും അങ്ങനെത്തന്നെ. ഇതെന്താണ് പറയുന്നതെന്ന് കരുതാന്‍ വരട്ടെ. ഇവരുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുന്നു.

ചലച്ചിത്ര താരങ്ങളുള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ട പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയിരിക്കുന്നത്. സുരേഷ് ഗോപിയും ഫഹദ് ഫാസിലും മാത്രമല്ല അമല പോളും സമാനമയ രീതിയില്‍ നികുതി വെട്ടിച്ച് പുതുച്ചേരി രജിസ്‌ട്രേഷനില്‍ വാഹനം സ്വന്തമാക്കിയെന്ന വിവരവും പുറത്തുവന്നിരുന്നു. ഇക്കാര്യവും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ വളരെ രസകരമാണ്...

വിശദീകരണം തേടി

വിശദീകരണം തേടി

ബിജെപി നേതാവും രാജ്യസഭാ എംപിയുമായ നടന്‍ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവര്‍ വാഹനം രജിസ്‌ട്രേഷന്‍ പുതുച്ചേരിയില്‍ ചെയ്തതു വഴി ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇവരില്‍ നിന്ന് പോലീസ് വിശദീകരണം തേടിയിരുന്നു. രണ്ടു പേര്‍ മറുപടി രേഖാമൂലം നല്‍കുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്യും

കേസ് രജിസ്റ്റര്‍ ചെയ്യും

ഫഹദ് ഫാസിലും അമല പോളുമാണ് പോലീസിന് മറുപടി നല്‍കിയത്. ഇതുവരെ സുരേഷ് ഗോപി മറുപടി നല്‍കിയിട്ടില്ല. രണ്ടു പേര്‍ സമര്‍പ്പിച്ച രേഖകള്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

 കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം

കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം

കഴിഞ്ഞ ദിവസം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ക്രമക്കേട് കണ്ടെത്തിയാല്‍ ചലച്ചിത്ര താരങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ഈ മൂന്ന് പേര്‍ മാത്രമല്ല, മുപ്പതിലധികം പ്രമുഖര്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

എല്ലാം ക്രൈംബ്രാഞ്ചിന്

എല്ലാം ക്രൈംബ്രാഞ്ചിന്

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിന്റെ നിരവധി പരാതികളാണ് ബന്ധപ്പെട്ട വകുപ്പിന് ലഭിച്ചത്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തതും ആരംഭിച്ചിരിക്കുന്നതും.

വ്യാജന്‍മാര്‍ ഇങ്ങനെ

വ്യാജന്‍മാര്‍ ഇങ്ങനെ

ഫഹദ് ഫാസിലും അമല പോളും കൈമാറിയ രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഇവര്‍ നല്‍കിയ രേഖകളില്‍ പറയുന്ന വിലാസം വ്യാജമാണ്. ഫഹദ് ഫാസില്‍ നല്‍കിയ വിലാസത്തില്‍ അഞ്ച് പേര്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമല പോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനമെടുത്തിട്ടുണ്ട്.

 സുരേഷ് ഗോപി ചെയ്തത് ഇങ്ങനെ

സുരേഷ് ഗോപി ചെയ്തത് ഇങ്ങനെ

സുരേഷ് ഗോപി ഇതുവരെ രേഖകള്‍ കൈമാറിയിട്ടില്ല. എന്നാല്‍ അദ്ദേഹം വ്യാജ വിലാസം ഉപയോഗിച്ച് രണ്ട് വാഹനങ്ങള്‍ വാങ്ങിയെന്നാണ് ആക്ഷേപം. ഒന്ന് വളരെ മുമ്പാണ്. മറ്റൊന്ന് രാജ്യസഭാ എംപിയായ ശേഷവും.

30 ലക്ഷം രൂപ

30 ലക്ഷം രൂപ

സുരേഷ് ഗോപി വാങ്ങിയ രണ്ടും ആഡംബര കാറുകളാണ്. ആദ്യം വാങ്ങിയത് 2010ലാണ്. രണ്ടാമത്തേത് എംപിയായ ശേഷവും. അതായത് 17 മാസം മുമ്പ്. ഇവ രണ്ടും പുതുച്ചേരി രജിസ്‌ട്രേഷനില്‍ തന്നെയാണ് ഇപ്പോഴും ഓടുന്നത്. ഇതുവഴി 30 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

ഫഹദ് ഫാസില്‍ പറഞ്ഞത്

ഫഹദ് ഫാസില്‍ പറഞ്ഞത്

അതേസമയം, നികുതി വെട്ടിപ്പ് നടത്താന്‍ വന്‍ റാക്കറ്റ് പുതുച്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരോപണം ഉയര്‍ന്ന ഉടനെ ഫഹദ് ഫാസില്‍ പ്രതികരിച്ചിരുന്നു. രജിസ്‌ട്രേഷന്‍ കേരളത്തിേേലക്ക് മാറ്റാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ അമല പോളിന്റെ വിശദീകരണം അല്‍പ്പം പ്രകോപനപരമായിരുന്നു.

English summary
Crime Branch Probe Starts Against Actor Fahad Fazil and Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X