കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്; നടപടി സന്ദീപ് നയരുടെ അഭിഭാഷകന്റെ പരാതിയിൽ

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതില്‍ പറയുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കുരുക്ക് മുറുക്കി സംസ്ഥാന സർക്കാർ. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരുടെ അഭിഭാഷകന്റെ പരാതിയിൽ ഇഡിക്കെതിരെ രണ്ടാമതും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ED

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതില്‍ പറയുന്നത്. നേരത്തെ ഇഡിക്കെതിരേ സന്ദീപ് നായര്‍ കോടതിക്ക് കത്ത് നല്‍കിയിരുന്നു. കത്തിലും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നതടക്കം സന്ദീപ് വ്യക്തമാക്കിയിരുന്നു. സന്ദീപ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴികൊടുക്കാന്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിനെ നിര്‍ബന്ധിച്ചു എന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢാലോചനക്കും ഇഡിക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.

സമാന ആരോപണമാണ് സന്ദീപും ഇഡി ഉദ്യാഗസ്ഥർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം അടക്കം ലഭിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് നിയമസാധുതയുണ്ടെന്നാണ് വലിയിരുത്തപ്പെടുന്നതും.

സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

മുഖ്യമന്ത്രിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കാന്‍ ഇഡി ഗൂഢാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഡോളര്‍കടത്ത് മുഖ്യമന്ത്രികൂടി പ്രേരിപ്പിച്ചിട്ടാണെന്ന് സ്വപ്നാ സുരേഷ് മൊഴിനല്‍കിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ കസ്റ്റംസ് കോടതിയില്‍ സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വിപുലപ്പെടുത്തുകയും ഇഡിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്.

തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല | Oneindia Malayalam

English summary
Crime branch register second case against ED on Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X