കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയാനുള്ളത് പോലും കേള്‍ക്കാതെ നിഷ്കളങ്കയായ റോജിയെ 'കൊന്നു', അന്വേഷണം പുരോഗമിക്കുന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കിംസ് ആശുപത്രയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിയായിരിയ്‌ക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച് റോജി റോയിയുടെ മരണത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.

കഴിഞ്ഞ നവംബര്‍ ആറിനാണ് കുണ്ടറ നല്ലില സ്വദേശിയായ റോജി റോയിയെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത അന്വേഷിയ്ക്കണമെന്ന് കാട്ടി റോജിയുടെ ബധിരരും മൂകരുമായ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Roji Roy

മരണം ആത്മഹത്യയാണെന്ന സൂചനകള്‍ നല്‍കുന്ന തരത്തിലുള്ള തായിരുന്നു അന്വേഷണ സംഘം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടത് റോജിയ്ക്ക് മാനസിക വിഷമമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ സൂസന്‍ ജോസിന്റെ നടപടി തെറ്റാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

റോജിക്ക് പറയാനുള്ളത് കേള്‍ക്കാനോ ഹോസ്റ്റലില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിയ്ക്കാനോ ശ്രമിയ്ക്കാത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും എസിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സിബിഐ അന്വേഷണമാണ് റോജിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. ക്രൈംബ്രാഞ്ചാണ് അന്വേഷണം ഏറ്റെടുത്തത്.ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം റോജിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കി ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍

English summary
Crime Branch started investigation in Roji Roy Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X