കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട ക്വാറികള്‍ അടഞ്ഞുതന്നെ; നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി; വന്‍കിടക്കാര്‍ക്ക് കൊയ്ത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പരിസ്ഥിതി അനുമതിയുടെ മറവില്‍ ചെറുകിട ക്വാറികള്‍ അടച്ചിട്ട സര്‍ക്കാര്‍ സൃഷ്ടിച്ചത് നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി. ഇതോടൊപ്പം ഭരണത്തിന്റെ പിന്തുണയോടെ രാഷ്ട്രീയക്കാരുടെ ബിനാമികളായ വന്‍കിട ക്വാറികള്‍ക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു. കരിങ്കല്‍ ഉത്പങ്ങള്‍ ലഭിക്കാതാവുകയും ഉള്ളവയ്ക്ക് ഭീമമായ തുക നല്‍കുകയും ചെയ്യേണ്ട സ്ഥിതിവന്നതോടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തില്‍ വീണ്ടും കരിനിഴല്‍ വീഴുന്നു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധന വന്‍ബാധ്യതയായി.

 ആണ്‍​കുട്ടികളോട് പ്രിയമില്ല, പെണ്‍​കുട്ടികള്‍ക്ക് പ്രിയമേറുന്നെന്നും കണക്കുകള്‍ ആണ്‍​കുട്ടികളോട് പ്രിയമില്ല, പെണ്‍​കുട്ടികള്‍ക്ക് പ്രിയമേറുന്നെന്നും കണക്കുകള്‍

1967 മുതല്‍ നിയമപരമായ 5 അനുമതികളോടെ പ്രവര്‍ത്തിച്ച 2600ഓളം ചെറുകിട കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സാണ് സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ കുറ്റപ്പെടുത്തി. അതുവഴി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന വന്‍കിട ക്രഷറികളെ സര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. പുറമ്പോക്ക് ഭൂമികളില്‍ വന്‍കിട ഖനനം നടത്തുവര്‍ ടണ്‍ ഒന്നിന് 200 രൂപ സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്നു. ഇത് 50 രൂപയാക്കി സര്‍ക്കാര്‍ കുറച്ചുനല്‍കി. 2003ല്‍ ആര്‍എംസിയു എന്ന ഓമനപ്പേരില്‍ നടപ്പിലാക്കിയ കോമ്പൗണ്ടിങ് സമ്പ്രദായം വഴി പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഗുണം വന്‍കിടക്കാര്‍ക്കാണ്. ഈ മേഖലയുടെ കുത്തകയ്ക്കായി ശ്രമിക്കുന്ന ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലമുള്ള മാഫിയയാണ് ഇതിന് പിന്നില്‍. 24 സെന്റ് മുതല്‍ 50 സെന്റ് വരെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നവയാണ് സംസ്ഥാനത്തെ 90 ശതമാനം ക്വാറികളും. ഇവയ്‌ക്കെല്ലാം പരിസ്ഥിതി അനുമതി ലഭ്യമാക്കുക സാധ്യമല്ല. ലുലു മാളിനും പെട്ടിക്കടകള്‍ക്കും ഒരേ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെും അവര്‍ ചൂണ്ടിക്കാട്ടി.

quary

കേന്ദ്രസര്‍ക്കാരിന്റെ 2016ഇഐഎ നോട്ടിഫിക്കേഷന്‍ പ്രകാരം ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫെഡറല്‍ അധികാരം ഉപയോഗിച്ച് നിയമനിര്‍മാണം നടത്താവുന്നതാണ്. ചെറുകിട ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കണമെന്നും അടിയന്തര അനുമതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എംകെ ബാബു, ട്രഷറര്‍ എ.കെ ഡേവിസ്, വൈസ് പ്രസിഡന്റ് പിവി ജോര്‍ജ്, ഹരികുമാര്‍ മഞ്ചേരി, ഹരിദാസ് നന്‍മണ്ട, കെപി മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
crisis in construction department-quarrys still closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X