ശബരിമലയിലെ തിരക്ക്; പോലീസിന്റെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം, ഇടപെടലുമായി തമിഴ്‌നാട് സർക്കാർ
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങളിൽ മാറ്റംവരുത്തി പോലീസ്. തിരക്ക് വലിയ രീതിയിൽ ചർച്ചയാവുകയും, പ്രതിപക്ഷം രാഷ്ട്രീയ വിഷയമായി ഉയർത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് പോലീസ് പുതിയ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ശബരിമലയിൽ ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോൾ, ആ ഘട്ടത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരിൽ പകുതിപേരെ മാത്രമേ ആദ്യം പിൻവലിക്കാവൂ എന്നാണ് ഡിജിപി നൽകിയ പുതിയ നിർദ്ദേശം.
ശബരിമലയിൽ ഡ്യൂട്ടി ചെയ്‌ത് പരിചയമുള്ള പോലീസുകാരുടെ അഭാവം മൂലമാണ് തിരക്ക് വർധിക്കുന്നതെന്ന് ആക്ഷേപം വ്യാപകമായിരുന്നു. നിലവിൽ അഞ്ച് ഘട്ടങ്ങളിലായാണ് എസ്‌പി റാങ്കിന് മുകളിലുള്ള പോലീസുകാർക്ക് ഡ്യൂട്ടി അനുവദിക്കുന്നത്.

നവംബർ 15-30, നവംബർ 30-ഡിസംബർ 14, ഡിസംബർ 14-27, ഡിസംബർ 29-ജനുവരി 10, ജനുവരി 10-20 എന്നിങ്ങനെയാണ് ഈ ഡ്യൂട്ടി ക്രമീകരണങ്ങൾ. എന്നാൽ താഴേക്ക് വരുമ്പോൾ ഇതിൽ മാറ്റമുണ്ട്. ആറ് ഘട്ടങ്ങളിലായാണ് ഇതിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഒൻപത് മുതൽ പതിമൂന്ന് ദിവസംവരെ സിപിഒമാർക്കും, അതിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കും ജോലി ചെയ്യേണ്ടിവരും.
ഒരു ഘട്ടത്തിലെ ഡ്യൂട്ടി കഴിയുമ്പോൾ ആ ഘട്ടത്തിലെ ഡ്യൂട്ടി ചെയ്‌ത 50 ശതമാനം പേരെ വിട്ടയക്കണം. ബാക്കിയുള്ളവർ പുതുതായി നിയോഗിച്ച ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യണം. പുതുതായി എത്തിയവർക്ക് ഡ്യൂട്ടി രീതികൾ കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇന്ന് തമിഴ്‌നാട് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം കേരളത്തോട് ആവശ്യപ്പെട്ടത്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ കേരള ചീഫ് സെക്രട്ടറി വി വേണുവുമായി ചർച്ച നടത്തിയത്. എംകെ സ്‌റ്റാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചർച്ച നടന്നതെന്നാണ് സൂചന.
തമിഴ്‌നാട്ടിൽ നിന്ന് ഉൾപ്പെടെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് വേണ്ട സുരക്ഷയും പ്രാഥമിക സൗകര്യങ്ങൾ അടക്കമുള്ളവയും ഉറപ്പുവരുത്തുമെന്ന് തമിഴ്‌നാടിന് കേരളം ഉറപ്പു നൽകിയതായി തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡിന് മുൻപത്തെ വർഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വർഷം ഇത് 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications