ഉമ തോമസിനെതിരെ സൈബർ അക്രമണം: എല്‍ഡിഎഫിന് പരാജയ ഭീതിയും അസഹിഷ്ണുതയുമെന്ന് ജെബി മേത്തർ
കൊച്ചി: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമതോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണം എല്‍ ഡി എഫിന്റ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ജെബി മേത്തർ എംപി. സ്ത്രീ തുല്യതക്കെന്ന പേരിൽ സർക്കാർ ചെലവിൽ മതിൽകെട്ടിയവർ സ്ത്രീയെ അധിക്ഷേപിക്കുകയും അപഹസിക്കുകയുമാണ് ജീവിത പങ്കാളി നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വകാര്യവും വൈകാരികവുമായ നിഷ്ഠകളെ പോലും അപഹസിക്കുകയാണെന്നും ജെബി മേത്തർ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി
തികച്ചും അവരുടെ വ്യക്തിപരവും വൈകാരികവുമായ കാര്യത്തിലാണ് ഇപ്പോള്‍ അക്രമണം നടക്കുന്നത്. ഭർത്താവ് മരിച്ച ഒരു ഭാര്യക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ അവർ അങ്ങനെ ചെയ്തോട്ടെ, അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിനെ പരിഹസിക്കേണ്ട ആവശ്യമെന്താണ്. തികഞ്ഞ പരാജയ ഭീതിയാണ് ഇടതിന്. അതിന്റെ സമ്മർദ്ദവും സങ്കടവും അവർ ഇതിലൂടെ തീർക്കുകയാണ്.

സി പി എമ്മും സൈബർ സഖാക്കളും സ്ത്രീവിരുദ്ധതയുടെ മ്ലേച്ഛമായ പ്രതിരൂപങ്ങളെന്നതിന്റെ തുടർച്ചയാണ് ഉമ തോമസിനെതിരെയുള്ള സൈബർ ആക്രമണം. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ സാമൂഹിക ജീവിതത്തിൽ ഇടപ്പെടാൻ പാടില്ലെന്നത് എന്ത് പുരോഗമന രാഷ്ട്രീയമാണ്. ഉമ ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ സി പി എം വനിതാ നേതാക്കൾ തള്ളിപ്പറയാത്തത് ദുരുഹവും പ്രതിഷേധാർഹവുമാണ്. ഉമ മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ ജാള്യത മറയ്ക്കാനുള്ള തന്ത്രമാണ് സൈബർ ആക്രമണമെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.
കൃത്യമായ ആസൂത്രണത്തോടെ നടക്കുന്ന ആക്രമണമാണ് ഇത്. സൈബർ രംഗത്തെ സജീവ ഇടത് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം ആക്രമണം ഉണ്ടാവുന്നത്. നേരത്തേയും ഇത്തരം അക്രമണം ഉണ്ടായിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് എന്ന നിലയില്‍ ഇതിനെതിരെ വനിത കമ്മീഷനില്‍ പരാതി കൊടുക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ആ കേസില്‍ പൊലീസ് വന്ന് മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടായതായി അറിയില്ല. കേസ് രജിസ്റ്റർ ചെയ്തു എന്നുള്ള വിവരം മാത്രമാണ് നമുക്ക് അറിവുള്ളത്. ഇതിന് പിന്നില്‍ പ്രവർത്തിച്ച ആളെക്കുറിച്ച് അന്വേഷിച്ചോ എന്നു പോലും അറിയില്ല.
ഇതിനെതിരെയെല്ലാം ഉള്ള പ്രതികരണമായിരിക്കും നാളെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ അറിയുക. ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാർക്കും സംശയമില്ല. തികഞ്ഞ വിജയം പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും ജെബി മേത്തർ എംപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications