ഓഖി മുന്നറിയിപ്പ്; ചട്ടങ്ങള്‍ പാലിച്ചില്ല, വിവരം കൈമാറിയത് 30ന് ഉച്ചയ്ക്ക്

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ കാര്യത്തില്‍ വിവാദം നിലനില്‍ക്കുന്നതിനിടെ മുന്നറിയിപ്പ് നല്‍കുമ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പല തവണ കേന്ദ്ര കാലാവസ്ഥാ വകുപ്പും സമുദ്ര ഗവേഷണ കേന്ദ്രവും സംസ്ഥാന സര്‍ക്കാരിന് സന്ദേശം അയച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും ചുഴലിക്കാറ്റ് സംബന്ധിച്ച് പറഞ്ഞിരുന്നില്ല. നവംബര്‍ 30ന് ഉച്ചയ്ക്ക് 12നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം കൈമാറിയത്.

04

റിപ്പോര്‍ട്ടര്‍ ചാനലാണ് ഫാക്‌സ് സന്ദേശങ്ങള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ സംസ്ഥാനത്തിന് ചുഴലിക്കാറ്റ് സംബന്ധിച്ച് വിവരം കൈമാറിയെന്നായിരുന്നു പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഗൗരവത്തിലെടുക്കാത്തതാണ് സ്ഥിതി ഗതികള്‍ സങ്കീര്‍ണമാക്കിയതെന്നുമായിരുന്നു ബിജെപി നേതാക്കളുടെയും ചില കേന്ദ്ര മന്ത്രിമാരുടെയും ആരോപണം.

നവംബര്‍ 29ന് ഉച്ചയ്ക്ക് കേന്ദ്രകാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തിന് ഫാക്‌സ് സന്ദേശം അയച്ചിരുന്നു. സമുദ്രത്തില്‍ വലിയ തിരമാലകള്‍ ഉണ്ടാകുമെന്നാണ് ഇതില്‍ പറയുന്നത്. ആരും കടലില്‍ പോകരുതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

30ന് രാവിലെ മറ്റൊരു സന്ദേശം ലഭിച്ചു. നേരത്തെ നല്‍കിയ മുന്നറിയിപ്പിന് സമാനമായിരുന്നു അതും. നല്ല മഴയുണ്ടാകുമെന്നായിരുന്നു രാവിലെ ലഭിച്ച സന്ദേശം. ഉച്ചയ്ക്കാണ് ചുഴലിക്കാറ്റ് സംബന്ധിച്ച സൂചന നല്‍കുന്ന സന്ദേശം ലഭിച്ചതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുഴലികാറ്റ് പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള വിവരങ്ങള്‍ കൈമാറുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നല്‍കണമെന്നാണ് ചട്ടം. ഇത് ലംഘിക്കപ്പെട്ടു. ചുഴലിക്കാറ്റ് സംബന്ധിച്ച് വിവരം ലഭിച്ച ഉടനെ മുന്നറിയിപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

English summary
Ockhi Cyclone: Warning gets only on Nov; 30 afternoon, new report says
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്