കാറ്റ് നാളെ രാവിലെ വരെ മലബാറില്‍ ശക്തിപ്രാപിക്കാം; ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് കലക്റ്റര്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് നാളെ വൈകിട്ടുവരെ മലബാര്‍ മേഖലയിലെ കടലില്‍ ശക്തിയേറാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ജില്ലാ കലക്റ്റര്‍ യു.വി ജോസ് അറിയിച്ചു.

ഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു

തീരത്തുനിന്ന് 500 കിലോ മീറ്റര്‍ അകലെ പടിഞ്ഞാറുവഴിയാണ് കാറ്റിന്റെ ഗതി. മത്സ്യബന്ധന വള്ളങ്ങളോ ബോട്ടുകളോ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല. മറ്റു ഭാഗത്തുനിന്നുള്ള മത്സ്യബന്ധന യാനങ്ങളും ഒരു കാരണവശാലും ഈ ഭാഗത്തേയ്ക്ക് പ്രവേശിക്കരുത്.

uvjose

കടല്‍ ഉള്‍വലിഞ്ഞ കാപ്പാട് അടക്കമുള്ള തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കലക്റ്റര്‍ അറിയിച്ചു.

kappad

അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടരുതെന്നും ഫിഫറീസ് അധികൃതര്‍ അറിയിച്ചു. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 04952414074, 9496007038. ഇമെയില്‍: adfbeypore@gmail.com

English summary
cyclone will become stronger in malabar till tommorow
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്