കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയേയും വഴിയില്‍ തടഞ്ഞു; ദളിത് ഹര്‍ത്താല്‍ ശക്തം, അങ്ങിങ്ങ് അക്രമം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/തിരുവല്ല: എസ് സി-എസ്ടി നിയമം ദുര്‍ബലപ്പെടുത്തുന്നു എന്ന വിഷയത്തില്‍ നടന്ന ഭാരത ബന്ദില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കേരളത്തിലെ ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടക്കത്തില്‍ പല കോണുകളില്‍ നിന്ന് ഹര്‍ത്താലിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നിരുന്നാലും സംസ്ഥാനത്ത് ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്.

ദളിത് ഹര്‍ത്താല്‍; കടകള്‍ അടപ്പിക്കുന്നു, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടഞ്ഞുദളിത് ഹര്‍ത്താല്‍; കടകള്‍ അടപ്പിക്കുന്നു, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടഞ്ഞു

ഹര്‍ത്താലിനിടയ്ക്ക് പുറത്തിറങ്ങിയ നടനും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. തിരുവല്ലയില്‍ വച്ചായിരുന്നു സംഭവം. പിന്നീട് സുരേഷ് ഗോപിയെ വിട്ടയക്കുകയും ചെയ്തു.

Suresh Gopi

ഹര്‍ത്താലില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേര്‍ക്ക് കല്ലേറും ഉണ്ടായി. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുമെന്ന് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. തൃശൂര്‍ വലപ്പാട് കെഎസ്ആര്‍ടിസി ബസ്സിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ മനോജിന് പരിക്കേറ്റിട്ടുണ്ട്.

പിടിച്ചുനില്‍ക്കാനായില്ല; ഒടുവില്‍ ദളിത് ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് ലീഗ്പിടിച്ചുനില്‍ക്കാനായില്ല; ഒടുവില്‍ ദളിത് ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് ലീഗ്

കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ ഭാഗികമാണ് സിറ്റി സര്‍വ്വീസ് ബസ്സുകളില്‍ ഒരു വിഭാഗവും കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഒട്ടുമിക്ക ഓഫീസുകളും കടകളും തുറന്നുപ്രവര്‍ത്തിച്ചു. എന്നാല്‍ കോട്ടയത്തും ഇടുക്കിയിലും ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ് എന്ന് തന്നെ പറയാം.

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ തടസ്സമില്ലാതെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു വിഭാഗം സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തി. കൊച്ചിയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ തന്നെ ഉപരോധിച്ചിരുന്നു. പിന്നീട് ഇവരെ പോലീസ് എത്തി നീക്കിയതിന് ശേഷം ആണ് ബസ് സര്‍വ്വീസുകള്‍ തുടങ്ങിയത്.

English summary
Dalit Harthal: Suresh Gopi MP's vehicle stopped by harthal supporters at Thiruvalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X