കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റേതും ബിജെപിയുടേതും അപകടകരമായ കച്ചവട രാഷ്ട്രീയം; എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: 1991ലെ ബിജെപി യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ ഇരയായ ഒ.കെ. വാസുമാസ്റ്ററുടെ വെളിപ്പെടുത്തൽ ഗൗരവമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉയർത്തുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ബേപ്പൂർ-വടകര മോഡൽ എന്ന് കുപ്രസിദ്ധി നേടിയ 91ലെ വോട്ട് കച്ചവടം സംബന്ധിച്ച് കെ.ജി. മാരാറുടെ ജീവിതകഥയിലും കെ. രാമൻപിള്ളയുടെ ആത്മകഥയിലും വിവരിച്ചതാണെ്. നേമത്താകട്ടെ, 2016ൽ യുഡിഎഫ് സഹായത്തോടെ ബിജെപി അക്കൗണ്ട് തുറക്കുകയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒ.കെ. വാസുവിന്റെ പ്രതികരണം ഇപ്രകാരമാണ്. ''1991ൽ പെരിങ്ങളം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഞാൻ. അവിടെ ബിജെപിക്ക് 8000 വോട്ടുണ്ടായിരുന്നു. എനിക്ക് കിട്ടിയത് 2500. ബാക്കിയെല്ലാം മുസ്ലീം ലീഗ് സ്ഥാനാർത്ഥി കെ.എം. സൂപ്പിക്ക് കൊടുത്തു. അന്ന് കെ.എം. സൂപ്പിയാണ് ജയിച്ചത്. ബിജെപി വോട്ട് നേടി എം.എൽ.എ. ആകുന്നതിൽ യാതൊരു ഉളുപ്പും ലീഗിനുണ്ടായിരുന്നില്ല. മഞ്ചേശ്വരത്ത് കെ.ജി. മാരാറെ ജയിപ്പിക്കാൻ 3000 വോട്ടിന്റെ കുറവുണ്ടെന്നും അത് ലീഗുകാർ തരുമെന്നും അതിന് പകരം ഒ.കെ. വാസുവിന് വോട്ട് ചെയ്യേണ്ട ബിജെപിക്കാരോട് സൂപ്പിക്ക് നൽകാൻ നിർദ്ദേശം നൽകുകയാണെന്നും അന്നത്തെ സംസ്ഥാന നേതാക്കൾ എന്നോട് പറയുകയുണ്ടായി.''

mvjayaaa

ബേപ്പൂർ-വടകര മോഡൽ എന്നാണ് അന്നത്തെ അവിഹിത രാഷ്ട്രീയബന്ധത്തിന്റെ പേര്. കച്ചവടം അവിടെ നിന്നില്ല, 2021ലും അത് തുടരുകയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12 യുഡിഎഫ് എം.എൽ.എ.മാർ ജയിച്ചത് ബിജെപി വോട്ട് കൊണ്ടാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 'പാഴായ പരീക്ഷണ'മെന്ന തലക്കെട്ടാണ് അന്നത്തെ പുസ്തകത്തിൽ കൊടുത്തതെങ്കിൽ 'വിജയിച്ച അവിഹിതബന്ധ'മെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ തലക്കെട്ടുമാറ്റാം.

സ്വന്തം വോട്ട് മറ്റുള്ളവർക്ക് വിൽക്കുന്ന, ഒരാദർശവുമില്ലാത്ത, ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടപ്പെടുത്തിയ ഗതികെട്ട പാർട്ടിയായി ബിജെപി മാറി. പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ വിലക്കെടുക്കുന്നവർക്ക് എന്ത് ആദർശം? വോട്ട് കച്ചവടത്തിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൈമലർത്തിയെങ്കിലും കച്ചവടത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ സംഘപരിവാർ ട്രോളർമാർ വെറുതെ വിടുന്നില്ല. സ്വന്തം സ്ഥാനാർത്ഥികളെയും മുന്നണിയിലുള്ള ബിഡിജെഎസ് സ്ഥാനാർത്ഥികളെയും കാലുവാരി തോൽപിക്കുകയും മറ്റുള്ളവർക്ക് വോട്ട് നൽകി വിജയിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.

വാക്സിനേഷനായി എറണാകുളം ജനറൽ ആശുപത്രിക്ക് മുൻപിൽ ജനം തടിച്ച് കൂടിയപ്പോൾ

പതിനാറില്‍ 2 മാത്രം, കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നത് ആ കണക്ക്, തോല്‍വി മറന്ന് ഇറങ്ങി എ ഗ്രൂപ്പ്പതിനാറില്‍ 2 മാത്രം, കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നത് ആ കണക്ക്, തോല്‍വി മറന്ന് ഇറങ്ങി എ ഗ്രൂപ്പ്

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
Dangerous trade politics of the Congress and the BJP; MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X