കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ മേല്‍ശാന്തിയുടെ മകള്‍: അന്വേഷണം

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയുടെ 12 വയസ്സുള്ള മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയ സംഭവം അന്വേഷിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവസ്വം മന്ത്രി വിഎസ് ശിവ കുമാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

ഏപ്രില്‍ 16 ബുധനാഴ്ചയാണ് വിവാദ സംഭവം ഉണ്ടായത്.. ദേവസ്വം സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനാണ് അന്വേഷണ ചുമതല.

Sabarimala

പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല കയറരുതെന്നാണ് പ്രമാണം. ശബരിമല മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ക്ക് പ്രായം 12 വയസ്സാണ്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കുട്ടി.

ഏപ്രില്‍ 16 ന് ശബരിമല കയറാന്‍ പമ്പയില്‍ എത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടിയെ പോലീസ് തടഞ്ഞതാണ്. എന്നാല്‍ മേല്‍ശാന്തിയുടെ മകളാണെന്നറിഞ്ഞപ്പോള്‍ മുകളിലേക്ക് കടത്തിവിടുകയായിരുന്നു. പിന്നീട് സന്നിധാനത്ത് വച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയത്.

ദേവസ്വം ഫോട്ടോഗ്രാഫര്‍ പെണ്‍കുട്ടി സന്നിധാനത്ത് നില്‍ക്കുന്ന ഫോട്ടോ എടുത്തിരുന്നെന്നും പിന്നീട് ഉന്നതര്‍ ഇടപെട്ട് ചിത്രം ഡിലീറ്റ് ചെയ്യിച്ചുവെന്നും വാര്‍ത്തകളുണ്ട്. ബുധനാഴ്ച എത്തിയ കുട്ടി രണ്ട് ദിവസം പിതാവിന്റെ മുറിയില്‍ താമസിച്ചതിന് ശേഷമാണ് മടങ്ങിയതെന്നും പറയുന്നു.

എന്നാല്‍ മകള്‍ സന്നിധാനത്ത് എത്തിയതില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്നാണ് മേല്‍ശാന്തിയുടെ പക്ഷം.

English summary
Daughter of Sabarimala Melshanti at Sannidahanam: Govt ordered probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X