Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ അപ്രതീക്ഷിത ഇടപെടല്‍: ഡിസിസി പട്ടികയില്‍ മാറ്റം? ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി ചര്‍ച്ച

ദില്ലി: ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ ഗ്രൂപ്പുകളെ ഒഴിവാക്കിയുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം കോണ്‍ഗ്രസില്‍ വലിയ അതൃപ്തികള്‍ക്കാണ് ഇടയാക്കിയത്. മതിയായ ചര്‍ച്ച നടത്താന്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തയ്യാറായില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തു.

ഗ്രൂപ്പുകളെ ഒഴിവാക്കുന്നു എന്ന് പറഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് പറയാനുള്ള ഒരു പരാതിയായി മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സോണിയ ഗാന്ധി തന്നെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

പൂര്‍ണ്ണ പിന്തുണ

കെ സുധാകരന്‍റേയും വിഡി സതീശന്‍റെയും നീക്കങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ നിര്‍ദേശിച്ച പട്ടികയില്‍ ഇനിയൊരും മാറ്റത്തിനും ആരും സാധ്യത കണ്ടില്ല. എന്നാല്‍ അവസാന നിമിഷമാണ് മുതിര്‍ന്ന നേതാക്കളുടെ പരാതിയില്‍ സോണിയ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്.

അനുനയ ചര്‍ച്ചകള്‍

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറില്‍ നിന്നാണ് സോണിയ റിപ്പോര്‍ട്ട് തേടിയത്. പുനഃസംഘടന പ്രക്രിയയില്‍ നിന്നും ആരേയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. എല്ലാരേയും പരിഗണിച്ചുകൊണ്ട് വേണം പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവാന്‍ എന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചു. അനുനയ ചര്‍ച്ചകള്‍ തുടരകയാണെന്നായിരുന്നു താരീഖ് അന്‍വറിന്‍റെ പ്രതികരണം. വിഷയം രണ്ടോ മുന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച

പതിവ് വീതം വെയ്പ്പ് നടക്കില്ലെങ്കിലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നീ നേതാക്കളോട് കൂടിയാലോചിച്ചതിന് ശേഷമെ പട്ടിക ദേശീയ നേതൃത്വത്തിന് സമര്‍പ്പിക്കാവൂ എന്നതായിരുന്നു ആദ്യ തീരുമാനം. ഇതുപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഇരുനേതാക്കളുമായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്താന‍് തീരുമാനിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി

എന്നാല്‍ പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ കൂടി താല്‍പര്യപ്രകാരം സുധാകരനും വിഡി സതീശനും മറ്റ് വര്‍ക്കിങ് പ്രസിഡന്‍റുമാരും കൂടി ചേര്‍ന്ന് പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് നല്‍കി. ഉമ്മന്‍ചാണ്ടി കോട്ടയത്തേയും രമേശ് ചെന്നിത്തല ആലപ്പുഴയിലേയും ഡിസിസി അധ്യക്ഷന്‍മാരെ മാത്രം നിര്‍ദേശിച്ചാല്‍ മതിയെന്ന് സമീപനം കെപിസിസി നേതൃത്വം സ്വീകരിച്ചതായും സൂചനയുണ്ട്.

സോണിയ ഗാന്ധി

ഇതേ തുടര്‍ന്നാണ് പട്ടിക നല്‍കാന്‍ തയ്യാറാവാതെ ഇരു നേതാക്കളും തങ്ങളുടെ അതൃപ്തി ശക്തമാക്കിയത്. കൂടെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.

മറ്റുള്ളവര്‍

സുധാകരന്‍ ഇതിനോട് യോജിക്കുന്നതായി സൂചനയുണ്ടെങ്കിലും എത്രയും പെട്ടെന്ന് പട്ടിക പ്രഖ്യാപിക്കണമെന്നാണ് മറ്റുള്ളവരുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള ഒരു നേതാവിന് ഹൈക്കമാന്‍ഡിലുള്ള സ്വാധീനമാണ് ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും തുടര്‍ച്ചായി അവഗണിക്കാന്‍ കാരണമെന്ന ആരോപണവും ഗ്രൂപ്പ് നേതൃത്വങ്ങള്‍ ശക്തമാക്കുന്നുണ്ട്.

ഓണം സാരിയില്‍ തിളങ്ങി നടി അനുശ്രിയും നമിത പ്രമോദും ഉള്‍പ്പടേയുള്ളവര്‍: അമ്മ യോഗത്തിലെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+