തിരുവല്ലത്ത് കണ്ട മൃതദേഹത്തിന് കാണാതായ വിദേശ വനിത ലീഗയുമായി സാമ്യം
തിരുവല്ല: തിരുവല്ലം പനത്തുറ ആറിന് സമീപത്തെ തെക്കേ കൂനംതുരുത്തിയിലെ
കുറ്റിക്കാടിനുള്ളില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദേശവനിത ലിഗയുടേതെന്ന് സംശയം.
വിശദമായ ഫോർസിക് പരിശോധനയ്‌ക്ക് ശേഷമേ ഇക്കാര്യം സ്ഥിതീകരിക്കാനാകൂ. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശത്തെ യുവാക്കള്‍ ചൂണ്ടയിടുന്നതിലേക്ക് വേണ്ടി ഇവിടെയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുരുത്തിനുള്ളിലെ വൃക്ഷങ്ങളുടെ വള്ളികളില്‍ ചുറ്റിപ്പിണഞ്ഞാണ് സ്ത്രീയുടേയാണെന്ന് തോന്നുന്ന മൃതദേഹം കാണാനായത്. സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മൃതദേഹത്തില്‍ നിന്ന് തലയോട്ടി വിട്ട് മാറി അരമീറ്റര്‍ വ്യത്യാസത്തില്‍ കണ്ടെത്തുകയായിരുന്നു.പച്ച ബനിയനും കറുത്ത പാൻസുമായിരുന്നു വേഷം. കാലിന്റേയും കൈകളുടേയും മാംസഭാഗങ്ങൾ വിട്ടുമാറി അസ്ഥികഷണങ്ങളായി മാറിയിട്ടുണ്ട്. സമീപത്തുനിന്ന് മിനറൽ വാട്ടറും മൂന്ന് സിഗററ്റിന്റെ കവറുകളും കണ്ടെത്തി. ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയമായ പരിശോധനകള് നടത്താന്‍ പൊലിസ് തീരുമാനിച്ചു.

ലിഗയുമായി സാമ്യം
ലിഗയെ അവസാനമായി കണ്ട കോവളം ലൈറ്റ് ഹൗസിന് സമീപത്ത് കഷ്ടിച്ച് രണ്ടരകിലോമീറ്റര് അകലെയാണ് മൃതദേഹം കണ്ടെത്തിയത്.ബീച്ചിൽ ഒറ്റപ്പെട്ട് കറങ്ങി നടക്കുകയായിരുന്ന ലിഗയെ ആരോ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം അപായപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.ഇന്ന് ഫോറൻസിക് വിദഗ്ദ്ധരുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ സംഘം മൃതദേഹവും സ്ഥലവും പരിശോധിക്കും. കഴിഞ്ഞ മാസം 14 നാണ് ലിത്വേനിയന്‍ സ്വദേശിനിയായ ലിഗ എന്ന വിദേശ വനിതയെ കാണാതായത്.

വിഷാദ രോഗത്തിന് ചികിത്സക്കായി പോത്തന്‍കോട്ടെ ആയുര്‍വേദ ആശുപത്രിയിലെത്തിയ ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ ശേഷം കാണാതാവുകയായിരുന്നു.സിറ്റിപൊലിസ് കമ്മിഷണറുടെയും ടെമ്പില്‍ എസ്.പി അജിത്തിന്റെയും നേതൃത്വത്തില്‍ ഇവര്‍ക്കായി തമിഴ്‌നാട്ടിലടക്കം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications