കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറുപതിലും നീന്തല്‍ പരിശീലകനായി ഡീവന്‍സ് മാഷ്; ഇതിനകം അഭ്യസിപ്പിച്ചത് പതിനായിരത്തിലധികം പേരെ...

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: പ്രായം അറുപതിലെത്തിനില്‍ക്കുമ്പോഴും നീന്തല്‍ക്കുളത്തില്‍ പരിശീലനത്തിന്റെ തിരക്കില്‍ തന്നെയാണ് പുല്‍പ്പള്ളി വേലിയമ്പം പുല്ലാനിക്കാവില്‍ ഡീവന്‍സ് മാഷ്. പുല്‍പ്പള്ളി വേലിയമ്പം സ്‌കൂളിലെ കായിധ്യാപകനായി വിരമിച്ച ഡീവന്‍സ് തന്റെ യൗവ്വനകാലം തൊട്ട് തുടങ്ങിയതാണ് നീന്തല്‍ പരിശീലനവും അഭ്യസനവും. വോളിബോള്‍ താരമായി കായികരംഗത്തെത്തി പിന്നീട് നീന്തല്‍താരമായി മാറിയ ഒരു ചരിത്രമുണ്ട് ഡീവന്‍മാഷിന്. പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നീന്തല്‍ പരിശീലനത്തിന് നേതൃത്വം നല്‍കുകയാണ് ഡീവന്‍സ് മാഷിപ്പോള്‍.

ഇതിനോടകം ഡീവന്‍സിന്റെ ശിക്ഷണത്തില്‍ നീന്തല്‍ അഭ്യസിച്ചത് പതിനായിരത്തിലധികം കുട്ടികളാണ്. കഴിഞ്ഞ ആറ് വര്‍ഷമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, കബനിഗിരി, പൂതാടി എിവിടങ്ങളിലായി പരിശീലനക്യാംപുകള്‍ നടത്തി ഡീവന്‍സ് മാഷ് തന്റെ യാത്ര തുടരുകയാണ്. മറ്റ് കായികയിനങ്ങളില്‍ നിന്നും വ്യത്യസ്തമായി നീന്ത ല്‍കുളത്തില്‍ പരിശീലനത്തിനായി എത്തു കുട്ടികളുടെയെണ്ണം വയനാട്ടില്‍ ദിനംപ്രതി കൂടുകയാണ്. പരിക്കുകള്‍ക്ക് ഏറ്റവും സാധ്യത കുറവുള്ള മത്സരയിനമായ നീന്തല്‍ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള ഉപാധി കൂടിയാണെ് ഡീവന്‍മാഷ് പറയുന്നു.

deevan

വയനാട്ടിലെ മിക്ക സ്‌കൂളിലെ കുട്ടികള്‍ക്കും ഡീവന്‍സ് മാഷ് പരിശീലനം നല്‍കിവരുുണ്ട്. പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് യു പി സ്‌കൂള്‍, കല്ലുവയല്‍ ജയശ്രീ എച്ച് എസ്, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂള്‍, കബനിഗിരി സ്‌കൂള്‍, മുള്ളന്‍കൊല്ലി സെന്റ്‌മേരീസ് സ്‌കൂള്‍, പെരിക്കല്ലൂര്‍ ഗവ. സ്‌കൂള്‍, കാപ്പിസെറ്റ് സ്‌കൂള്‍, വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എിങ്ങനെ നിരവധി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നിലവില്‍ ഡീവന്‍സ് മാഷ് പരിശീലിപ്പിക്കുന്നുണ്ട്. വേലിയമ്പം ദേവിവിലാസം സ്‌കൂളിലെ കായികാധ്യാപകനായി 31 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിച്ചതിന് ശേഷവും കായികപ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീവന്‍സ് പിന്നോട്ടുപോയില്ല.

കേരളത്തിലാദ്യമായി അഞ്ഞൂറോളം സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളെ അഭ്യസിപ്പിച്ചുവെന്ന അതുല്യനേട്ടവും ഡീവന്‍സിന്റെ പേരിലുണ്ട്. പയ്യമ്പള്ളി സെന്റ് കാതറിന്‍സ്, കല്ലുവയല്‍ ജയശ്രി, വാകേരി ഗവ. സ്‌കൂള്‍ എിവിടങ്ങളിലെ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളെയാണ് മാഷ് നീന്തല്‍ പരിശീലിപ്പിച്ചത്. ജില്ലയിലെ ചെക്ക്ഡാമുകളിലും, കബനിനദിയിലുമെല്ലാമാണ് ഡീവന്‍സ് കുട്ടികളെ പരിശീലിപ്പിക്കുത്. ബത്തേരി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍കോച്ചിംഗ് ക്യാംപിലും പരിശീലനം നല്‍കിയത് ഡീവന്‍സ് മാഷായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ അഞ്ച് നീന്തല്‍ പരിശീലന ക്യാംപുകള്‍ നടത്താനും ഡീവന്‍സിന് സാധിച്ചു. ഇതിനി പുറമെ ബത്തേരി കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നൂ റോളം പേര്‍ക്കും, ജില്ലയിലെ കായികാധ്യാപകര്‍ക്കും നീന്തല്‍ പരിശീലിപ്പിക്കാന്‍ ഡീവന്‍സിന് സാധിച്ചു.

spc-students

നീന്തല്‍ എല്ലാവരും അഭ്യസിച്ചിരിക്കേണ്ടതെതാണ് ഡീവന്‍ മാഷിന്റെ പക്ഷം. അവധിക്കാലം ആരംഭിക്കുന്നതോടെ കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിക്കുന്നത് നിത്യസംഭവമാണ്. വ്യായാമത്തോടൊപ്പം ജീവന്‍ രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മറ്റ് കായികയിനങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിരസ് മുതല്‍ കാല്‍പാദം വരെ വ്യായാമം കിട്ടുന്ന കായികയിനമാണ് നീന്തല്‍. കൂടാതെ ആസ്തമ പോലുള്ള ശ്വാസകോശരോഗ ങ്ങള്‍, കാല്‍മുട്ട് വേദന, കൊളസ്‌ട്രോള്‍, ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ക്കും നീന്തല്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

ഒഴുക്ക് നിറഞ്ഞ കുറ്റ്യാടിപ്പുഴയില്‍ നീന്തല്‍ അഭ്യസിച്ച് കൊണ്ടാണ് ഡീവന്‍സ് കായികാധ്യാപനവൃത്തിയിലേക്ക് കടന്നുവരുന്നത്. സ്‌പോര്‍ട്‌സ് കൗസില്‍ കോച്ചിംഗ് ക്യാംപിലും നിരവധി തവണ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചു. കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വേലിയമ്പം ദേവിവിലാസം സ്‌കൂളില്‍ കായികാധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തയാണ് ജില്ലയിലെ നീന്ത ല്‍ പരിശീലനം നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും, ബന്ധപ്പെട്ട അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ അത് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി നല്‍കിവരുന്ന നീന്തല്‍പരിശീലനത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ഡീവന്‍സ്.

ക്യാപ്ഷന്‍

1. ഡീവന്‍സ് മാഷ് നീന്തല്‍ പരിശീലനത്തില്‍

2. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് ഡീവന്‍സ്മാഷ് പരിശീലനം നല്‍കുന്നു

English summary
man in his 60's gave swimming training for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X