കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തും; യാത്രാ പാസ് ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഒരുക്കിയ സംവിധാനം ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

kerala

ശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാലശരണംവിളിയും ആര്‍പ്പുവിളിയുമായി മോദി ഓടിനടന്ന് ജനക്കൂട്ടത്തയല്ലേ അഭിസംബോധന ചെയ്തത്?;നദ്ദയ്ക്കെതിരെ ചാമക്കാല

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പാസ് നല്‍കുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവില്‍ വന്നു. പ്രവര്‍ത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകര്‍ക്ക് പാസ് നല്‍കുന്നത് ലോക്ഡൗണിന്റെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാല്‍ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെമകളെ കാണണമെന്ന് ഫോണിൽ ബാല: ആരോപണങ്ങൾ തള്ളി അമൃത സുരേഷ്, പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥയിങ്ങനെ

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല.

എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവുംഎന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും

ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു: പ്രത്യേക വാർഡ് സർജ്ജീകരിക്കാൻ കോർ കമ്മറ്റി നിർദേശം ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു: പ്രത്യേക വാർഡ് സർജ്ജീകരിക്കാൻ കോർ കമ്മറ്റി നിർദേശം

അതേസമയം, അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിവരെയുളള കണക്കാണിത്.

English summary
Defeat the purpose of the lockdown; CM Pinarayi Vijayan urges not to misuse travel pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X