ലേബർ റൂമിന് പുറത്തല്ല, അകത്ത് തന്നെ ഭർത്താക്കന്മാർക്ക് നിൽക്കാം, കേരളത്തിൽ...
ലേബർ റൂമിൽ ആശ്വാസം പകർന്ന് ഭർത്താവ് ഒപ്പമുണ്ടെങ്കിലോ..ഗവണ്മെന്റ് ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾക്ക് ഭർത്താവിന്'അരികെ' പ്രസവിക്കാം..
പുനലൂര്‍: ലേബര്‍ റൂമില്‍ വേദന കൊണ്ട് പുളയുമ്പോള്‍ ഏത് സ്ത്രീയും ആഗ്രഹിക്കുന്നതാണ് ഉറ്റവര്‍ അടുത്തുണ്ടാവുക എന്നത്. പശ്ചാത്യ രാജ്യങ്ങളില്‍ സമയത്ത് ഭര്‍ത്താവിനെയും അടുത്ത ബന്ധുക്കളെയും ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാറുണ്ടെങ്കിലും നമ്മുടെ നാട്ടില്‍
ഈ രീതി അത്ര പ്രചാരത്തിലില്ല. ചുരുക്കം ചില വന്‍കിട ആശുപത്രികളും സ്വാഭാവിക പ്രസവത്തിന് സൗകര്യം ഒരുക്കുന്ന സെന്ററുകളിലും മാത്രമാണ് ഇപ്പോള്‍ ഇത് ഉള്ളത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി എത്തുന്ന ഗര്‍ഭിണികള്‍ക്ക് 'അരികെ' ഉറ്റ ബന്ധുക്കളും ഉണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.സ്വകാര്യത ഉറപ്പാക്കുന്ന പ്രത്യേകമുറികളിലാണ് പ്രസവം നടത്തുക. സ്വന്തം ഭാര്യ വേദന കൊണ്ട് പുളയുമ്പോള്‍ കണ്ട് നില്‍ക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്കും ആയെന്ന് വരില്ലെല്ലോ, അവര്‍ക്കായി പ്രത്യേക കൗണ്‍സിലിങും ഉണ്ടാകും.
തീര്‍ത്തും അപരിചിതമായ സാഹചര്യത്തില്‍ വേദനയും മറ്റ് ആത്മസംഘര്‍ഷങ്ങളും അനുഭവിക്കുന്ന സ്ത്രീക്ക് ഭര്‍ത്താവിൻ്റെ സാന്നിധ്യം ആശ്വാസം പകരുമെന്ന് ഉറപ്പാണ്. ചില ആശുപത്രികള്‍ പൊക്കിള്‍ കൊടി മുറിയിക്കുന്നതിനുള്ള അവസരം അച്ഛന് നല്‍കാറുണ്ട്.
ഡിസംബർ ഇരുപത്തി ഒന്നാം തിയ്യതി ആരോഗ്യമന്ത്രി കെകെ ശൈലജ
പദ്ധതി ഉദ്ഘാടനം ചെയ്യും. .












Click it and Unblock the Notifications