നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം പ്രതിഷേധത്തിന്റെ വിഡ്ഢിദിനം വ്യത്യസ്തമായി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ വിഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ ഒന്നാം വാര്‍ഷികത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാതലത്തില്‍ നടന്ന വിഡ്ഢിദിന പരിപാടി വ്യത്യസ്തമായ സമരമായി. നോട്ട് നിരോധനം മൂലം ദുരിതമനുഭവിച്ച വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ യൂത്ത് ലീഗുകാര്‍ക്കൊപ്പം ചേര്‍ന്നത് പ്രവര്‍ത്തകരില്‍ ആവേശം വര്‍ദ്ധിപ്പിച്ചു. വ്യത്യസ്ത പരിപാടികളാണ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്നത്. വിഡ്ഢിപട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കോഴിക്കോട്ടുകാര്‍ കടലില്‍ ഒഴുക്കിയപ്പോള്‍, മലപ്പുറത്ത് ഓട്ടപാത്രത്തില്‍ വെള്ളമൊഴിച്ച് നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാണിച്ചു. തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും, മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും കോഴിക്കോട് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പരിപാടി ഉദ്ഘാടനം ചെയ്തു.

നോട്ട് അസാധുവാക്കല്‍ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി

നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ദിവസം വരെ നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കാനോ ബോധ്യപ്പെടുത്താനോ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ല. ഒന്നാം വാര്‍ഷിക ദിനത്തില്‍ വിഡ്ഢിദിനമായി ആചരിക്കാനുള്ള യൂത്ത്‌ലീഗിന്റെ തീരുമാനം രാഷ്ട്രീയ ഭേദമന്യേ ജനം ഏറ്റെടുത്തത് അക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു.

noteban456


നാല് ലക്ഷം കോടി രൂപയുടെ നോട്ടെങ്കിലും ബാങ്കില്‍ തിരിച്ചെത്തില്ലെന്നും അത് വഴി രാജ്യത്തിന്റെ പൊതുകടം ഇല്ലാതാകെയാകുമെന്ന് പ്രഖ്യാപിച്ചവരും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 50രൂപയാകുമെന്ന് വാഗ്ദാനം ചെയ്തവരും ബി.ജെ.പി നേതാക്കളായിരുന്നു എന്ന കാര്യം ജനം മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിക്ക് സമ്മാനിച്ച വിഡ്ഢിപ്പട്ടത്തിന് ഇത്തരം ആളുകള്‍ അര്‍ഹരാണെന്നും അദ്ദേഹം തുടര്‍ന്നു. ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി കെ.കെ നവാസ് സ്വാഗതം പറഞ്ഞു.


മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, സഫറി വെള്ളയില്‍ പ്രസംഗിച്ചു. നരേന്ദ്രമോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തിയ പ്രകടനം സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ചു. പരിപാടിയുടെ സമാപനത്തില്‍ വിഡ്ഢിപ്പട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കടലില്‍ ഒഴുക്കി. കെ.എം.എ റഷീദ്, പി.പി ജാഫര്‍, എ.കെ ഷൗക്കത്തലി, സലാം തേക്കുംകുറ്റി, സി. ജാഫര്‍ സാദിഖ്, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ കൗസര്‍, എ. ഷിതിത്ത്ഖാന്‍, എസ്.വി മുഹമ്മദ് ഷൗലീക്ക്, ടി.പി.എം ജിഷാന്‍, യു. സജീര്‍ നേതൃത്വം നല്‍കി.

English summary
Demonetisation Anniversary;Different style of protest by ''Fool's day''

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്