കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലപ്പാല്‍ നിഷേധിച്ചത്‌ ചില്ലറ കളിയല്ല; പ്രേരിപ്പിച്ച തങ്ങളും നിഷേധിച്ച പിതാവും അറസ്റ്റില്‍...

കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിക്കിനെയുമാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുലപ്പാല്‍ നിഷേധിക്കാന്‍ പ്രേരിപ്പിച്ച തങ്ങളെയും ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്സ്റ്റ് ചെയ്തു. കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവ് അബൂബക്കര്‍ സിദ്ദിക്കിനെയുമാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ബാലവകാശ നിയമം 75/ 87 വകുപ്പുപ്രകാരമാണ് അറസ്റ്റ്. നവജാത ശിശുവിന്റെ ജന്മാവകാശങ്ങള്‍ നിഷേധിച്ചു എന്നാണ് ഇയാള്‍ക്കെതിരെ കേസ്. ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് ബാങ്ക് വിളിച്ചതിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്ന് കുട്ടിയുടെ പിതാവ് വാശി പിടിക്കുകയായിരുന്നു.

തങ്ങള്‍ പറഞ്ഞത്

തങ്ങള്‍ പറഞ്ഞത്

അഞ്ച് ബാങ്ക് നിസ്‌കാരത്തിന് ശേഷം മാത്രമേ കുട്ടിക്ക് മുലപ്പാല്‍ നല്‍കാവൂ എന്നാണ് ഹൈദ്രോസ് തങ്ങള്‍ നിര്‍ദ്ദേശിച്ചത്. അതിന് ശേഷം പാല്‍ നല്‍കിയാല്‍ മതിയെന്ന് പിതാവ് വാശിപിടിക്കുകയായിരുന്നു.

പിതാവിന്‍റെ വാശി

പിതാവിന്‍റെ വാശി

ബുധനാഴ്ച ഉച്ചയോടെയാണ് അബൂബക്കറിന്റെ ഭാര്യ ഒറു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. മുക്കം ഇഎംഎസ് ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവത്തിന് ശേഷം കുട്ടിക്ക് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മാതാവ് വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോഴാണ് ഭര്‍ത്താവ് കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞതായി അറിഞ്ഞത്.

കുട്ടിയുടെ ജീവന്‍ അപകടത്തില്‍

കുട്ടിയുടെ ജീവന്‍ അപകടത്തില്‍

എന്നാല്‍ കുട്ടിയുടെ ആരോഗ്യനില വഷളാവുമെന്നും ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും അബൂബക്കര്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. ഒടുവില്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസീലറിച്ചു. പോലീസെത്തിയിട്ടും ഇയാള്‍ നിലപാട് മാറ്റിയില്ല.

24 മണിക്കൂര്‍ കാത്ത് നിന്നു

24 മണിക്കൂര്‍ കാത്ത് നിന്നു

ഇതോടെ ആശുപത്രിയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. വീട്ടിലെത്തിയിട്ടും ബാങ്ക് വിളി കഴിയാതെ പാല്‍ കൊടുക്കേണ്ടെന്ന് ഇയാള്‍ വാശിപിടിച്ചു. ഒടുവില്‍ കുഞ്ഞ് ജനിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണ് പാല്‍ കൊടുത്തത്.

പോലീസ് കേസ്

പോലീസ് കേസ്

ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. കുട്ടിയുടെജീവന്‍തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച തങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബാലാവകാശകമ്മീഷന്‍ ഇടപെടുകായായിരുന്നു. ഇതോടെ പോലീസ് കേസെടുത്തു.

തങ്ങളും പിതാവും അറസ്റ്റില്‍

തങ്ങളും പിതാവും അറസ്റ്റില്‍

സ്‌റ്റേഷന്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് തങ്ങളെയും കുട്ടിയുടെ പിതാവിനെയും പോലീസ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ മാത്രമേ ഇത്തരം കേസുകളില്‍ ജാമ്യം നേടാന്‍ സാധിക്കു എ്ന്ന് മുക്കം എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ നേഴ്‌സിന്റെ പരാതിയെ തുടര്‍ന്നാണ് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തത്.

English summary
Denial of breast Milk to new born police arrest parents and Hydros thangal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X