Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈതോലപ്പായയില്‍ രണ്ട് കോടി; വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ശക്തിധരന്‍, കേസെടുത്തേക്കില്ല

തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ട് കോടിയില്‍ കൂടുതല്‍ രൂപ സി പി എം ഉന്നതന്‍ കടത്തിയെന്ന് സോഷ്യല്‍ മീഡിയ വഴി ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ കേസെടുക്കാനുള്ള സാധ്യത മങ്ങി. ആരോപണങ്ങളുടെ വിശദാംശങ്ങള്‍ ശക്തിധരന്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ബെന്നി ബെഹന്നാന്‍ എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നാണ് ശക്തിധരന്‍ നിലപാടെടുത്തത്. ആരോപണത്തില്‍ ഉള്‍പ്പെട്ട ആരുടെയെങ്കിലും പേര് പറയാനോ തെളിവ് നല്‍കാനോ അദ്ദേഹം തയ്യാറായില്ല. ശക്തിധരന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ശക്തിധരന്‍ മടിച്ചതോടെ കേസ് എടുക്കാനുള്ള സാധ്യത മങ്ങി.

cpm

കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലാണ് ശക്തിധരന്‍ മൊഴി നല്‍കാന്‍ എത്തിയത്. ഇതിനിടെ ദൃശ്യം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം കയര്‍ത്തു സംസാരിച്ചു. താന്‍ ഒരു ക്രിമിനലോ പ്രതിയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ചത്.

ആരോപണങ്ങളെ കുറിച്ച് പൊലീസ് പല ചോദ്യങ്ങളും ചോദിച്ചെങ്കിലും ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല. ഇനി കേസുമായി ബന്ധപ്പെട്ട് ശക്തിധരനെ വിളിച്ചുവരുത്തില്ലെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരനായ ബെന്നി ബെഹന്നാന്റെ മൊഴിയെടുക്കും. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ബെന്നി ബെഹന്നാന്‍ പരാതി നല്‍കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കേസുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അന്വേഷിക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിക്കും.

ഒരു സി പി എം ഉന്നതനും ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള ഒരു നേതാവും രണ്ട് കോടിയില്‍ കൂടുതല്‍ രൂപ കൈതോലപ്പായയില്‍ കെട്ടി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നാണ് ശക്തിധരന്‍ വെളിപ്പെടുത്തിയത്. ഈ നോട്ട് എണ്ണിത്തിട്ടപ്പെടുത്തിയതും താനും കൂടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഉന്നതന്‍ മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചത്.

അതേസമയം, ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ചില ദുസ്സൂചനകളോടെയുണ്ടായ പ്രചാരണത്തില്‍ മുന്‍ സി പി എം നേതാവ് സിന്ധു ജോയി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും. വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട് സിന്ധു ജോയി സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+