• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാറിലെ കുരിശ് പൊളിച്ചതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട..!! പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംഘം..!!

  • By അനാമിക

മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രംഗത്ത് വരികയും ചെയ്തു. മൂന്നാറില്‍ നടന്ന കുരിശ് തകര്‍ക്കല്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഎം പത്രമായ ദേശാഭിമാനിയുടെ കണ്ടെത്തല്‍.

സംഘപരിവാർ അജണ്ട

മൂന്നാറിലെ കുരിശുപൊളിക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ദേശാഭിമാനി പത്രം ഉന്നയിക്കുന്നത്. കുരിശ് പൊളിച്ച് നീക്കിയതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് ആരോപിക്കുന്ന വാര്‍ത്ത പത്രത്തിന്റെ പതിമൂന്നാം പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉദ്യോഗസ്ഥർ ഉപകരണങ്ങൾ

മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കം മുതല്‍ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുകയാണെന്ന് പത്രം പറയുന്നു. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കയ്യിലെ ഉപകരണമായി റവന്യൂം ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും പത്രം ആക്ഷേപിക്കുന്നു.

കളം മൂപ്പിച്ചത് കേന്ദ്രം

കുരിശ് പൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജണ്ട എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ കളം മൂപ്പിച്ചത് കേന്ദ്ര മന്ത്രിമാരാണ് എന്നും ആരോപണം ഉണ്ട്. കേരള ചരിത്രത്തില്‍ ആദ്യമായാണ് കൈയ്യേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നീക്കം നടത്തിയെന്നത് യാദൃശ്ചികമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാം തിരക്കഥ

സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണെന്നും ദേശാഭിമാനി ആരോപിക്കുന്നു. പിന്നീട് രാജ്‌നാഥ് സിംഗ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രിയെ മൂന്നാറിലേക്ക് അയച്ചു.

പദ്ധതി മുൻകൂട്ടി തയ്യാറാക്കിയത്

മൂന്നാറില്‍ ബിജെപി കരുക്കള്‍ നീക്കിയത് തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗിച്ചാണെന്നും ദേശാഭിമാനി ആരോപിക്കുന്നു. കുമ്മനമടക്കമുള്ള ബിജെപി നേതാക്കള്‍ മൂന്നാറിലേക്ക് ഒഴുകിയത് മുന്‍കൂട്ടിയുള്ള പദ്ധതികളുടെ ഭാഗമായിരുന്നു.

കോൺഗ്രസ്സിനെതിരെയും ആരോപണം

കോണ്‍ഗ്രസ്സിനെതിരെയും വാര്‍ത്തയില്‍ ആരോപണമുണ്ട്. സിപിഎമ്മിനോട് നേരത്തെ ശത്രുതയുള്ള ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ മൂന്നാറില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി വാര്‍ത്തകളുണ്ടെന്നും ദേശാഭിമാനി പറയുന്നു.

കോൺഗ്രസ് എംഎൽഎ ഇടനിലക്കാരൻ

ഈ കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ഭാര്യാകുടുംബവും മൂന്നാര്‍ ദൗത്യത്തിലെ റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കളാണ് എന്നതാണ് ആരോപണത്തിന് ദേശാഭിമാനി കണ്ടെത്തിയിരിക്കുന്ന തെളിവ്. സംഘപരിവാറുമായുള്ള ഈ ബന്ധങ്ങളാണ് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്.

മാധ്യമങ്ങളും അജണ്ടയുടെ ഭാഗം

പാപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് പൊളിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ തുടര്‍ച്ചയായി കാണിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ 4 മണിക്ക് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളേയും കൂട്ടിപ്പോയത് വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും വാര്‍ത്തയില്‍ പറയുന്നു.

English summary
Deshabhimani says that Sanghparivar agenda is behind cross demolition in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X