ശബരിമലയെ തകർക്കാൻ വനം വകുപ്പിന്റെ ശ്രമമെന്ന് ദേവസ്വം ബോർഡ്, ആരോപണം തള്ളി വനം വകുപ്പ്
തിരുവനന്തപുരം: വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനം വകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് പത്മകുമാർ ആരോപിക്കുന്നു. വനം ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതി നൽകിയ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പത്മകുമാർ.
മണ്ഡല- മകര വിളക്ക് സീസണ് മുന്നോടിയായി തീർത്ഥാടകർക്ക് സജ്ജീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ദേവസ്വം ബോർഡ്. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ദേവസ്വം ബോർഡ് ഇടപെടുന്നു. അത്യാവശ്യമുള്ള താൽക്കാലിക നിർമാണ പ്രവർത്തനങ്ങൾ മതിയെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാൽ വനം വകുപ്പിന്റെ ഇടപെടലുകൾ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാവുകയാണെന്ന് പത്മകുമാർ പറയുന്നു.

മംഗളാ ദേവി ക്ഷേത്രത്തെ പോലെ ശബരിമലയേയും തർക്ക പ്രദേശമാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും പത്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് ആരുടെയും പക്ഷം ചേരാൻ ഉദ്ദേശിക്കുന്നില്ല. ക്ഷേത്ര ആചാരങ്ങൾ പാലിക്കുകയും പൂജകൾ നടത്തുകയുമാണ് ദേവസ്വം ബോർഡിന്റെ ചുമതല. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വനത്തിന്റെ രൂപത്തിൽ തന്നെ ശബരിമലയെ നിലനിർത്താനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിൻ നിർദ്ദേശിക്കുന്ന ഭൂമിയല്ലാതെ കൂടുതൽ വിട്ടുകൊടുക്കേണ്ടെന്നാണ് കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. മാസ്റ്റർ പ്ലാൻ അംഗീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമെ അനുമതി നൽകു എന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications