നടപടി എടുത്തില്ല, പാറ്റൂരിൽ കെടുകാര്യസ്ഥത തുടരുന്നു; സർവ്വീസിലേക്ക് തിരിച്ചുവരുമെന്ന് ജേക്കബ് തോമസ്!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജൂൺ 17ന് അവധി പൂർത്തിയാകുമ്പോൾ സർവ്വീസിൽ തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്. പുതിയ ചുമതലകളെ കുറിച്ച് സർക്കാർ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാറ്റൂരിൽ കെടുകാര്യസ്ഥത ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പാറ്റൂര്‍ കേസിലെ 12 പക്ഷപാതിത്വങ്ങള്‍ പുസ്തകത്തില്‍ എഴുതി. എന്നാല്‍ ഇത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അവധി മൂന്ന് മാസം

അവധി മൂന്ന് മാസം

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടിയിരുന്നു. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി.

ഹൈക്കോടതിയുടെ പരാമർശം

ഹൈക്കോടതിയുടെ പരാമർശം

വിജിലന്‍സിനെതിരായി തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്.

അവധി കാലാവധി നീട്ടിയത് സെൻ കുമാർ ഡിജിപി ആയതോടെ

അവധി കാലാവധി നീട്ടിയത് സെൻ കുമാർ ഡിജിപി ആയതോടെ

പോലീസ് മേധാവിയായി ടിപി സെൻകുമാർ കോടതി ഉത്തരവോടെ അധികാരത്തിലെത്തിയപ്പോഴാണ് ജേക്കബ് തോമസിന്റെ അവധി കാലാവധി നീട്ടിയത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.

ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ ചുമതല

ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ ചുമതല

തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നു.

കോടതി ഉത്തരവ്

കോടതി ഉത്തരവ്

കോടതി ഉത്തരവിനെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

അതേസമയം പുസ്തക രചനയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് വിവാദത്തിലായിരുന്നു. ജേക്കബ് തോമസിന്റെ ആത്മകഥ സ്രവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകമാണ് വിവാദത്തിലായത്.

ആത്മകഥയിൽ ചട്ടലംഘനം

ആത്മകഥയിൽ ചട്ടലംഘനം

ജേക്കബ് തോമസിന്റെ ആത്മകഥയിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. എന്നാൽ താന്‍ പുസ്തക രചന അറിയിക്കേണ്ടവരെ അറിയിച്ചെന്നും ചട്ടലംഘനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജേക്കബ് തോമസ് മറുപടി കൊടുക്കുകയായിരുന്നു.

ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ?

ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ?

തന്റെ ആത്മകഥ എഴുതുമ്പോള്‍ 30 വര്‍ഷത്തെ സര്‍വീസ് ജീവിതം അതിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്.ആത്മകഥ പിന്നീട് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്നും ജേക്കബ് തോമസ ചോദിച്ചിരുന്നു.

English summary
DGP Jacob Thomas against Pattoor enquiry
Please Wait while comments are loading...