കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആടിപ്പാടി അടിച്ചുപൊളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ! ജീവിതത്തിലെ മറക്കാനാകാത്ത ഓണാഘോഷം...

സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റീച്ച്മെന്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തിയ ഓണാഘോഷ പരിപാടിയിൽ‍ മുഖ്യാതിഥികളായാണ് ഡിജിപിയും പത്നിയുമെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: പകലു മുഴുവൻ പണിയെടുത്ത് എന്ന പാട്ടു കേട്ടപ്പോൾ പിന്നെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കസേരയിൽ ഇരിപ്പുറച്ചില്ല, നാടൻ പാട്ടിനൊപ്പം നൃത്തം ചെയ്ത ഡിജിപിക്കൊപ്പം സദസിലുണ്ടായിരുന്ന കുട്ടികളും മാവേലിയും കൂടിയതോടെ കൊച്ചിയിലെ ഓണാഘോഷം ഗംഭീരമായി.

സാറിനെ അന്വേഷിച്ച വനിതാ പോലീസ് കണ്ടത് മൃതദേഹം! കോഴിക്കോട് പോലീസ് സ്റ്റേഷനുള്ളിൽ എഎസ്ഐ തൂങ്ങിമരിച്ചുസാറിനെ അന്വേഷിച്ച വനിതാ പോലീസ് കണ്ടത് മൃതദേഹം! കോഴിക്കോട് പോലീസ് സ്റ്റേഷനുള്ളിൽ എഎസ്ഐ തൂങ്ങിമരിച്ചു

കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്കാമുകൻ ചതിച്ചു, 30കാരി കാമുകന്റെ തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചു! തുടയിൽ മുറിവ്,ദുരൂഹത,സംഭവം കാസർകോട്

സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റീച്ച്മെന്റ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തിയ ഓണാഘോഷ പരിപാടിയിൽ‍ മുഖ്യാതിഥികളായാണ് ഡിജിപിയും പത്നിയുമെത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ചെണ്ടമേളത്തോടെയാണ് ഡിജിപിയെ വേദിയിലേക്ക് സ്വീകരിച്ചത്.

onambehra

മാവേലി മത്സരം, മലയാളി മങ്ക മത്സരം, തിരുവാതിര തുടങ്ങി ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച പരിപാടികളെല്ലാം ഡിജിപി സദസിലിരുന്ന് ആസ്വദിച്ചു. തുടർന്ന് നാടൻ പാട്ട് ആരംഭിച്ചതോടെയാണ് ഡിജിപിയും പത്നിയും കുട്ടികളോടൊപ്പം നൃത്തം ചെയ്തത്.

സംസ്ഥാന പോലീസ് മേധാവിയോടൊപ്പം ചുവട് വെയ്ക്കാൻ കുട്ടികളും മറ്റുള്ളവരും മത്സരിച്ചതോടെ ആഘോഷം അതിഗംഭീരമായി. ഇതിനുശേഷം നടന്ന സമ്മേളനം ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഇത്രയും നല്ലൊരു ഓണം ആഘോഷിച്ചിട്ടില്ലെന്ന് പറഞ്ഞ ഡിജിപി ഇത് ജീവിതത്തിൽ മറക്കാനാകാത്ത ഓണാഘോഷമായിരിക്കുമെന്നും പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് നഗരം ചുറ്റിക്കാണാൻ പോലീസ് ബസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം സമ്മാനദാനവും നിർവഹിച്ചശേഷമാണ് വേദി വിട്ടത്.

English summary
dgp lokanath behra and wife celebrated onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X