ഒടുവിൽ ബെഹ്റയെകൊണ്ട് പറയിപ്പിച്ചു.... പോലീസ് ആരുടെയും മുടിവെട്ടിക്കാൻ നടക്കേണ്ട!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുടി നീട്ടി വളർത്തിയവരുടെ മുടി വെട്ടിക്കാൻ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി ലോകനാഥ് ബെഹ്റയുടെ വിമർശനം. മുടി നീട്ടി വളർത്തിയവരെ കണ്ടാൽ പിടിച്ച് നിർത്തി മുടിവെട്ടിക്കാൻ പോലീസ് പറയേണ്ടതില്ലെന്ന് ബെഹ്റ പറഞ്ഞു.

തളർന്നു പോകില്ലെന്ന് പിയു ചിത്ര!! ശരിക്കും വേണ്ടിയിരുന്നത് ഇതൊന്നുമായിരുന്നില്ല!!

അത്തരത്തിലുള്ള സാദാചാര പോലീസിങ് ആവശ്യമില്ലെന്നും ബെഹ്റ പറയുന്നു. മുടി വളർത്തുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും ബെഹ്റ വ്യക്തമാക്കി.

behra

കോഴിക്കോട്ട് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബെഹ്റ. തൃശൂർ പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതഷേധം ശക്തമായിരിക്കെയാണ് ബെഹ്റയുടെ പ്രതികരണം.

സംഭവത്തിൽ പോലീസിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നു. കസ്റ്റഡിയിലെടുത്ത വിനായകനോട് മുടി മുറിക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിമായകൻ മുടി മുറിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു വിനായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയോട് വഴിയിൽ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു വിനായകനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്. വിനായകന് പോലീസുകാരുടെ ക്രൂര മർദനം ഏറ്റിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

English summary
dgp loknath behra instructions for kerala police
Please Wait while comments are loading...