കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്‍മാര്‍ കയറിയിറങ്ങുന്ന മന്ത്രി മന്ദിരങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു മന്ത്രിമന്ദിരം എങ്ങനെ ആകരുത് എന്ന് ആര്‍ക്കെങ്കിലും പഠിക്കണമെങ്കില്‍ കേരളത്തിലേക്ക് വരാം. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ ആകരുതെന്നാണ് പഠിക്കേണ്ടതെങ്കില്‍ കേരളത്തിലേക്ക് തന്നെ വരണം. കാരണം കുറ്റവാളികള്‍ കയറിയിറങ്ങി ബന്ധം സ്ഥാപിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ഓഫീസുകളില്‍ ചിലതാണ് നമ്മുടെ മന്ത്രിമാരുടെ ഓഫീസുകള്‍.

ചാനലുകളും പത്രങ്ങളും ഒക്കെ ഇക്കാര്യം പറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായെങ്കിലും ജനത്തിന് അത്രക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. ഇനി വിശ്വാസത്തിന്‍റെ ഒരു പ്രശ്നം ഉദിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ടിപി വധം മുതല്‍ എംഎം മണിയുടെ വിടുവായത്തം വരെ അന്വേഷിച്ച കേരള പോലീസിന്‍റെ തലപ്പത്ത് നിന്ന് തന്നെ റിപ്പോര്‍ട്ട് വരുന്നു. നമ്മുടെ മന്ത്രിമാരുടെ ഓഫീസുകളില്‍ ക്രിമിനലുകള്‍ കയറിയിറങ്ങുന്നുവെന്ന്. സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്. ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ ആണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട സെക്യൂരിറ്റി അലെര്‍ട്ട് ചാര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കുലര്‍ തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപി ടിപി സെന്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2013 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഡിജിപി കെഎസ് ബാലസുബ്രമണ്യം സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കേസുകളുടെ പൂര്‍ണ്ണമായ ഡാറ്റാ ബാങ്ക് ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ ഒരു ജില്ലയില്‍ താമസിക്കുന്നയാള്‍ മറ്റൊരു ജില്ലയില്‍ പോയി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായാല്‍ ആ വിവരം സ്വന്തം ജില്ലയില്‍ അറിയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ പോലീസ് വെരിഫിക്കേഷന്‍, പാസ്‌പ്പോര്‍ട്ട് വെരിഫിക്കേഷന്‍, ജോബ് വെരിഫിക്കേഷന്‍ എന്നിവ എളുപ്പത്തില്‍ തരണം ചെയ്യാന്‍ കുറ്റവാളികള്‍ക്ക് കഴിയുന്നുണ്ട്. വളരെ കാലമായുള്ള പെന്റിങ് വാറണ്ട് ഉണ്ടെങ്കില്‍ കൂടി ഇത്തരക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

DGP Circular 2

പ്രധാനമായും സാമ്പത്തിക കുറ്റവാളികളാണ് മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധം പുലര്‍ത്തുന്നതെന്ന് ഡിജിപി സൂചിപ്പിക്കുന്നുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അടുത്തിടെ സ്വര്‍ണ കള്ളക്കടത്തിന് പിടിയിലായ ഫയാസിനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

ഡിജിപി ജില്ലാ പോലീസ് മേധവികള്‍ക്കയച്ച സര്‍ക്കുലര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തവവേദന സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണോ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ചോദിച്ച് ചീഫ് വിപ് പിസി ജോര്‍ജ്ജ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സോളാര്‍ കേസിലെ പ്രതികള്‍ മുഖ്യമന്ത്രി അടക്കമുളള മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് തടയാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ ഡാറ്റാ ബേസ് തയ്യാറാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാമെന്നും പോലീസ് കണക്ക് കൂട്ടുന്നു. സെക്യൂരിറ്റി അലെര്‍ട്ട് സിസ്റ്റം എന്ന പേരിലാണ് ഡാറ്റാ ബേസ് തയ്യാറാക്കുന്നത്. കേരളത്തിലെ മുഴുവന്‍ പോസീസ് സ്‌റ്റേഷനുകളേയും ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോകളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചാകും പദ്ധതി തുടങ്ങുന്നത്.

English summary
The state police chief KS Subrahmanyam send a circular to the district chiefs about the illegal relationship of criminals with the offices of state ministers including chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X