ധര്‍മജന് എട്ടിന്റെ പണി കൊടുത്ത് കോണ്‍ഗ്രസ്! കെപിസിസി സെക്രട്ടറി നടത്തിയത് വന്‍ പണപ്പിരിവ്... തോല്‍പിച്ചെന്നും
കൊച്ചി: സിനിമ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയായിരുന്നു ഇത്തവണ വടക്കേ മലബാറിലെ താര സ്ഥാനാര്‍ത്ഥി. സിപിഎം കോട്ടയായ ബാലുശ്ശേരി പിടിക്കാന്‍ ആയിരുന്നു എറണാകുളം ജില്ലക്കാരനായ ധര്‍മജനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. എന്നാല്‍ വന്‍ തോല്‍വിയായിരുന്നു ഫലം.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ ഞെട്ടിക്കുന്ന ഒരു പരാതിയുമായിട്ടാണ് ധര്‍മജന്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പണപ്പിരിവ് നടത്തി എന്നാണ് ധര്‍മജന്റെ പരാതി. വിശദാംശങ്ങള്‍...

വന്‍ പണപ്പിരിവ്
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ പണപ്പിരിവ് നടത്തി എന്നാണ് ധര്‍മജന്റെ ആരോപണം. വെറും ആരോപണം മാത്രമല്ല, ഇക്കാര്യത്തില്‍ തന്റെ കൈവശം തെളിവുണ്ട് എന്നും ധര്‍മജന്‍ പരാതിയില്‍ പറയുന്നു. കെപിസിസിയ്ക്കാണ് ധര്‍മജന്റെ പരാതി.

കെപിസിസി സെക്രട്ടറി
താഴേ തട്ടില്‍ മാത്രമല്ല തട്ടിപ്പ് നടന്നിട്ടുള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരു കെപിസിസി സെക്രട്ടറിയാണ് തന്റെ പേരില്‍ പണം പിരിച്ചെടുത്തത്. ഈ പണം നേതാക്കള്‍ തട്ടിയെടുത്ത് വീതംവച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

തോല്‍വിക്ക് പിന്നില്‍
ബാലുശ്ശേരിയില്‍ തോല്‍വി സംഭവിച്ചതിനും ചില കാരണങ്ങള്‍ ധര്‍മജന്‍ പറയുന്നുണ്ട്. ചില നേതാക്കള്‍ തനിക്കെതിരെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണത്. അക്കാര്യവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തേയും പരാതി
ബാലുശ്ശേരിയില്‍ ഭൂരിപക്ഷം ലഭിക്കേണ്ടിയിരുന്ന ചില പഞ്ചായത്തുകളില്‍ താന്‍ പിന്നിലായിപ്പോയി എന്ന പരാതി ധര്‍മജന്‍ നേരത്തേ തന്നെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ ഉന്നയിച്ചിരുന്നു. സംഘടനാപരമായ വീഴ്ചകാരണമാണ് ആ പഞ്ചായത്തുകളില്‍ വോട്ടുകുറഞ്ഞത് എന്നും ധര്‍മജന്‍ പരാതി നല്‍കിയിരുന്നു.

വലിയ പ്രതീക്ഷയും പ്രചാരണവും
ബാലുശ്ശേരിയില്‍ ഇത്തവണ വലിയ പ്രതീക്ഷയില്‍ ആയിരുന്നു ധര്‍മജന്‍ മത്സരിക്കാനെത്തിയത്. അടുത്ത സുഹൃത്തും സിനിമ താരവും ആയ രമേഷ് പിഷാരടി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടായിരുന്നു പ്രചാരണം നടത്തിയത്. സിനിമ, സീരിയല്‍ രംഗത്തെ പല സെലിബ്രിറ്റികളേയും രംഗത്തിറക്കിയായിരുന്നു ധര്‍മജന്റെ പ്രചാരണം.

ഫലം വന്നപ്പോള്‍
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ധര്‍മജന്‍ എട്ടുനിലയില്‍ പരാജയപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ആയ കെഎം സച്ചിന്‍ദേവ് ഇരുപതിനായിരത്തില്‍ പരം വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചതിനേക്കാള്‍ അയ്യായിരത്തോളം വോട്ടിന്റെ അധിക ഭൂരിപക്ഷവും സച്ചിന്‍ദേവിന് ലഭിച്ചിരുന്നു.

സെലിബ്രിറ്റികളുടെ ഒഴുക്ക്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിലേക്ക് സെലിബ്രിറ്റികളുടെ ഒഴുക്കായിരുന്നു. ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം ആയിരുന്നു രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ വച്ച് രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇടവേള ബാബുവും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇവരാരും കോണ്‍ഗ്രസിന് വേണ്ടി രംഗത്ത് വന്നിട്ടില്ല.












Click it and Unblock the Notifications