നടി ആക്രമിക്കപ്പെട്ട കേസ്: മൂന്നാം പ്രതി മണികണ്ഠന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
എറണാകുളം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 ല്‍ പൊലീസ് അറസ്റ്റ് ചെയ്തത് മുതല്‍ റിമാന്‍ഡ് തടവുകാരനായി തുടരുകയായിരുന്നു ഇദ്ദേഹം. കേസിന്റെ വിചാരണ നീണ്ട് പോവുന്ന പശ്ചാത്തലത്തില്‍ ഇയാള്‍ കോടതിയെ സമീപിച്ച് ജാമ്യം തേടുകയായിരുന്നു. നേരത്തെയും പലതവണ ജാമ്യാപേക്ഷയുമായി മണികണ്ഠന്‍ ഉള്‍പ്പടേയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ജാമ്യം നല്‍കാന്‍ കോടതി തയ്യാറായിരുന്നില്ല. കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നിവര്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.

ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചപ്പോള്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ രണ്ടാം പ്രതിയാണ് കൊരട്ടി പൂവത്തുശേരി മാർട്ടിൻ (24). 2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പൊലീസ് പിടിയിലാവുകയായിരുന്നു.
ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍

നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാർട്ടിൻ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയുടെ യാത്രയുടെ വിവരങ്ങള്‍ പള്‍സര്‍ സുനിക്ക് ചോര്‍ത്തിക്കൊടുത്തത് ഇയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അക്രമിക്കപ്പെട്ട നടിയെപ്പോലെ താനും കേസിലെ ഇരയാണെന്നുമാണ് ജാമ്യഹര്‍ജിയില്‍ മാര്‍ട്ടിന്‍ പറഞ്ഞത്. താൻ ജയിലില് പോയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചെന്നും മാനഹാനി സംഭവിച്ചെന്നും അതിനാല്‍ ജാമ്യം വേണമെന്നുമാണ് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞത്.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റില്‍ ആറ് മാസം കൂടി നീട്ടി നല്‍കിയിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നല്‍കിയത്. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസാതാരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. അതേസമയം കേസിലെ പ്രധാന സാക്ഷികളായ അപ്പുണ്ണി ഉള്‍പ്പടേയുള്ളവര്‍ ഇതിനോടകം പ്രതിഭാഗത്തേക്ക് കുറുമാറിയിട്ടുണ്ട്.

നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. താരസംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വെച്ച് അക്രമിക്കപ്പെട്ട നടിയും ദിലീപും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് കാവ്യ മാധവന്‍ സാക്ഷിയാണെന്ന മൊഴി ലഭിച്ചിരുന്നു.

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ആലുവ സബ്ജയിലില്‍ റിമാന്‍ഡ് തടവില്‍ കഴിയുകയും ചെയ്തിരുന്നു

അതേസമയം കേസുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ചുകൊണ്ട് ദിലീപ് തന്നെ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. ലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടന്‍.

ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications