Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അല്ല തന്നെയാണ് വേണ്ടതെന്ന് പൾസർ സുനി പറഞ്ഞു..തന്നേയും ഉപദ്രവിച്ചു,താനും ഇര;മാർട്ടിൻ സുപ്രീം കോടതിയിൽ

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണി. നാല് വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതികൾ ഹർജികൾ തള്ളുകയായിരുന്നുവെന്ന് മാർട്ടി ഹർജിയിൽ പറയുന്നു. കേസിൽ താനും ഇരയാണെന്നാണ് ഇയാളുടെ വാദം.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

2017 ൽ

2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ രണ്ടാം പ്രതിയാണ് കൊരട്ടി പൂവത്തുശേരി മാർട്ടിൻ (24). ഇയാൾ തന്നെ ആയിരന്നു കേസിൽ ആദ്യമായി അറസ്റ്റിലായത്.

വാഹനം ഓടിച്ചിരുന്നത്

നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാർട്ടിൻ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാർട്ടിനാണ് നടിയുടെ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ നിരപരാധിയായ തന്നെ കേസിൽ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്.

പൾസർ സുനിയും സംഘവും

വർഷങ്ങളായി ലാൽ ക്രിയേഷൻസിന്റെ വണ്ടി ഓടിച്ചിരുന്ന താൻ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്. അങ്കമാലിയിൽ വെച്ച് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന വണ്ടി ട്രവലറിലിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസൾ സുനിയും സംഘവുമായിരുന്നു ആ വാഹനത്തിൽ ഉണ്ടായിരുന്നത്.

വാഹനത്തിന് കുറുകെ വണ്ടിയിട്ടു

പിന്നീട് കുറച്ച് ദൂരം ചെന്നപ്പോൾ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവർ ട്രാവലർ തടഞ്ഞു. വണ്ടിയിൽ ഉണ്ടായിരുന്ന നടിയും പൾസർ സുനിയും തമ്മിൽ തർക്കിച്ചു. നടിയ്ക്ക് നേരത്തേ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവർക്ക് വേണ്ടതെന്നും പൾസർ സുനി പറഞ്ഞു.

താനും ഇര

തന്നെ ഉപദ്രവിച്ച ശേഷം അവർ വാഹനത്തിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇത്തരത്തിൽ താനും നടിയ്ക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് ഇയാൾ ഹർജിയിൽ പറയുന്നത്. താൻ ജയിലില് പോയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചെന്നും മാനഹാനി സംഭവിച്ചെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. അതിനാൽ ജാമ്യം വേണമെന്നാണ് ആവശ്യം.

കുടുക്കാൻ വേണ്ടി

ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞിരുന്നു. 'ലാലും ശ്രീകുമാർ മേനോനും മഞ്ജുവാരിയരും രമ്യനമ്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനൊരുക്കിയ കെണിയാണ് ഇതെന്നായിരുന്നു അറസ്റ്റിന് പിന്നാലെ ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിരപരാധി

നിരപരാധിയായ തന്നെ ഉൾപ്പെടെ ഒട്ടേറെ പേരെ ചതിക്കുകയായിരുന്നുവെന്നും അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും 'ഒടിയനിൽ' അവസരവും ലഭിച്ചതെന്നും മാർട്ടിൻ മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്നു. അതേസമയം നാലര വർഷം പിന്നിട്ടിട്ടും നടി ആക്രമിക്കപ്പെട്ട കേസിൽ ഇതുവരെ വിചാരണ പൂർത്തിയായിട്ടില്ല.

കൂറുമാറിയിരുന്നു

കൊവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വാദം നീണ്ടുപോയത്. അതേസമയം ആറ് മാസം കൂടി വിചാരണയ്ക്കായി കാലാവധി നീട്ടിയിട്ടുണ്ട്.കേസിൽ ഇതുവരെ 180 ഓളം പേരെ വിസ്തരിച്ചിട്ടുണ്ട്. കേസിലെ പല സാക്ഷികളും വിചാര വേളയിൽ കൂറുമാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+