'പൾസർ സുനി പലതും തുറന്ന് പറഞ്ഞു', വക്കാലത്ത് ഒഴിയാൻ കാരണം സംവിധായകൻ? ആളൂർ പറയുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസ് പ്രത്യേകം എടുത്തിരുന്നുവെങ്കിൽ കേസിൽ പൾസർ സുനിയെ സാക്ഷിയാക്കാൻ സാധിക്കുമായിരുന്നുവെന്ന് അഡ്വ ബി എ ആളുർ. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസ് പരിഗണിച്ചതിനാൽ അത്തരമൊരു സാധ്യത ഇല്ലാതായെന്നും ആളൂർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ആളൂരിന്റെ പ്രതികരണം. വധഗൂഢാലോചന കേസിൽ ടി മഞ്ജു വാര്യരെ സാക്ഷിയായി വിസ്തരിക്കേണ്ട് അനിവാര്യമാണോ, കേസിൽ പൾസർ സുനിയുടെ വക്കാലത്ത് എങ്ങനെ ഒഴിഞ്ഞു തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ചർച്ചയിൽ ആളൂർ പറയുന്നുണ്ട്. വായിക്കാം

'സിആർപിസി 301ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന് തോന്നുകയാണ് കേസിന്റെ വിധി വരുന്നതിന് മണിക്കൂറ് മുൻപ് ഒരു അപേക്ഷ കൊടുത്താൽ പോലും അത് ജനുവിൻ ആണെങ്കിൽ കോടതി ആ ആവശ്യം അംഗീകരിക്കും. ഏത് സാക്ഷികളും കോടതിയിൽ വന്നാൽ പ്രതി ഭാഗത്തിന് അവരെ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ട്. ഈ കേസിൽ ഇപ്പോൾ വിസ്തരിക്കേണ്ട സാക്ഷിയായ മഞ്ജു വാര്യരെ ഉൾപ്പെടെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അത് സുപ്രീം കോടതി ഉത്തരവിനായി കാത്തിരിക്കുന്നത് കൊണ്ട് മാത്രമല്ല'.

'വധഗൂഢാലോചന കേസിൽ ദിലീപിനേയും ശരതിനേയുമാണ് പ്രതി ചേർത്തിരിക്കുന്നത്. നിലവിൽ മറ്റ് സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാൽ കേസിന് ആവശ്യമായ തെളിവുകൾ ലഭിച്ചാൽ മഞ്ജു വാര്യരെ വിസ്തരിക്കണമെന്നില്ല. അല്ലാത്ത പക്ഷം മഞ്ജു വാര്യരെ വിസ്തരിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂഷന് കഴിയും. എന്നിരുന്നാലും പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വീണ്ടും വിസ്തരിക്കുന്നതിനെ ചോദ്യം ചെയ്യാനും അതിന് പ്രസക്തി ഇല്ലെന്നും പ്രതിഭാഗത്ത് സ്ഥാപിക്കാൻ സാധിച്ചാൽ സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുവദിക്കണമെന്നില്ല'.

'ഇങ്ങനെ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും വിചാരണ കോടതിയായ പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനമെടുക്കുക. പ്രതിഭാഗം ഒരു ഒരു ഡിസ്ചാർജ് പെറ്റീഷനുമായി പോയപ്പോൾ വിചാരണ കോടതി അത് നൂറ് ശതമാനം തള്ളി കളഞ്ഞു. പ്രോസിക്യൂഷന്റെ വാദം കേട്ടു.എന്തുകൊണ്ടാണ് ദിലീപ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാത്തത്'.

'സാക്ഷികളെ വിസ്തരിക്കണോ വേണ്ടയോ എന്ന ചോദ്യത്തിനല്ല സുപ്രീം കോടതി ആറാഴ്ചത്തെ സമയം കൊടുത്തിരിക്കുന്നത്. തുടരന്വേഷണത്തിന്റെ വിചാരണ എവിടെ വരെ എത്തി നിൽക്കുന്നു, ഇനിയും കൂടുതൽ സമയം അനുവദിക്കേണ്ടി വരുമോയെന്ന് അറിയാനാണ്. പ്രോസിക്യൂഷൻ ആരെ വിസ്തരിച്ചാൽ കേസ് സമയബന്ധിതമായി തീർക്കേണ്ടത് വാദിയുടേയും പ്രതിയുടേയും തുല്യ അവകാശമാണ്.ഈ കേസിൽ ഒരു യാഥാർത്ഥ്യം നിലനിൽക്കുന്നത് ഓരോ പ്രതികളും ചെയ്ത കുറ്റത്തിനുള്ള കൃത്യമായ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ നൽകേണ്ടതുണ്ട്'.

'പൾസർ സുനി തന്നോട് ഈ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പൾസർ സുനിയുടെ വക്കാലത്ത് നഷ്പ്പെടാൻ പല കാരണങ്ങളും ഉണ്ട്. പിന്നിൽ പല തിരിമറികളും മറിമായങ്ങളും നടന്നിട്ടുണ്ടായിരിക്കാം. അതിനെ കുറിച്ച് ഞാൻ ആകുലപ്പെടുന്നില്ല.വധഗൂഢാലോചന കേസിൽ പോലീസിനൊരു തെറ്റുപറ്റി. കേസ് പ്രത്യേക കേസ് ആയി എടുത്തിരുന്നെങ്കിൽ പ്രോസിക്യൂഷന് പൾസർ സുനിയെ സാക്ഷിയായി ഉപയോഗിക്കാമായിരുന്നു'.

'ഇവിടെ ദിലീപും പൾസർ സുനിയുമെല്ലാം പ്രതിഭാഗത്ത് നിൽക്കുമ്പോൾ സുനിയുടെ മൊഴി മറ്റുള്ള പ്രതികൾക്കെതിരെ ഉപയോഗിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് വധഗൂഢാലോചന കേസ് പ്രത്യേകമായി എടുക്കണമെന്ന് പറയുന്നത്. പൾസർ സുനിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ് പിന്നീട് തന്റെ കേസ് വീണ്ടും ഏറ്റെടുക്കണമെന്ന് പറഞ്ഞത്'.

'ജനം ഒറ്റക്കെട്ടായി എതിർത്താലും എന്റെ കക്ഷി എന്നൊടൊപ്പം നിൽക്കുന്നത് വരെ ഞാൻ ആ കേസുമായി മുന്നോട്ട് പോകും. എന്നാൽ മറിച്ചായാൽ ഞാൻ പിന്നെ കേസിൽ പോകില്ല. സംവിധായകൻ ഇടപെട്ടത് കൊണ്ടാണ് പൾസർ സുനിയുടെ കേസിൽ നിന്നും പിൻമാറിയതെന്ന ആരോപണം ശരിയല്ല'.












Click it and Unblock the Notifications