ദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമന
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു കേസിലെ എട്ടാം പ്രതിയായി നടന്‍ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ചില സുപ്രധാന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുന്നത്. ഇതോടൊപ്പം തന്നെ നിർണ്ണായകമായ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
അതേ തുടർന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുകയും ദിലീപിനെതിരെ പുതിയ കുറ്റങ്ങള്‍ ചേർക്കുകയും നടന്റെ സുഹൃത്തായ ശരത്തിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ സമർപ്പിച്ച് ഈ കുറ്റപത്രം തന്നെ റദ്ദാക്കണമെന്ന നിലപാടായിരുന്നു ദിലീപും ശരത്തും സ്വീകരിച്ചത്. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തു.

തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം കോടതി നിരസിച്ച് ദിലീപിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത് അങ്ങനെ അല്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ഇതേ കാര്യം തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാഗത്ത് നിന്നുകൊണ്ട് വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയും ഉയർത്തുന്നത്.

കോടതി ദിലീപിന്റെ ആവശ്യം തള്ളിയെങ്കിലും കുറഞ്ഞ പക്ഷം പുതുതായി എന്തെങ്കിലും ഈ വിഷയത്തില്‍ ഉള്ളതായി തോന്നുന്നില്ലെന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നതാണ് കൈരടി ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ശ്രീജിത്ത് പെരുമന അഭിപ്രായപ്പെടുന്നത്. നിയമത്തിന്റെ ബാലം പാഠം മനസ്സിലാക്കിയിട്ട് വേണം ഇവിടെ പ്രതികരിക്കാനെന്നും അദ്ദേഹം പറയുന്നു.

തുടരന്വേഷണത്തിലൂടെ ഇവിടെ പ്രോസിക്യൂഷന്‍ കളിച്ചൊരു നാടകമുണ്ട്. 178-ാം വകുപ്പ് പ്രകാരം തുടരന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ യഥാർത്ഥത്തില്‍ ഇങ്ങനെയൊരു അപേക്ഷയുടെ ആവശ്യമേയില്ല. ഒരു കേസിന്റെ ഏതെങ്കിലും ഘട്ടത്തിലും കൂടുതല്‍ തെളിവുകള്‍ കിട്ടുകയാണെങ്കിലോ സാക്ഷികള്‍ കടന്ന് വരികയാണെങ്കിലോ ആ ഘട്ടത്തില്‍ കോടതിയെപ്പോലും അറിയിക്കാതെ തുടരന്വേഷണം നടത്താനുള്ള അധികാരം അന്വേഷണം ഉദ്യോഗസ്ഥനുണ്ട്.

ഈ അധികാരം ഉള്ളപ്പോഴാണ് പ്രത്യേക അപേക്ഷ വെച്ച് വിചാരണ കോടതിയോട് ചോദിക്കുന്നത് ഞങ്ങള്‍ പ്രത്യേക അന്വേഷണം നടത്തിക്കോട്ടെയെന്ന്. കോടതിയോടുള്ള ബഹുമാനം എന്ന രീതിയില്‍ പലപ്പോഴും അഭിഭാഷകർ ഇത്തരം അപേക്ഷകള്‍ നല്‍കാറുമുണ്ട്. ഇനി രണ്ടാം ഘട്ടത്തിലേക്ക് വന്നാല്‍ തുടരന്വേഷണം നടക്കുന്നു. അതില്‍ തന്നെ മനുപ്പൂർവ്വം വൈകിപ്പിക്കുന്നു ഒരു തന്ത്രം ഉണ്ടായിരുന്നുവെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

ഈ നാട്ടില്‍ ഇനി ദിലീപിന്റെ സിനിമ കണ്ടവരെ മാത്രമേ ചോദ്യം ചെയ്യാനുള്ളു. ബാക്കി എല്ലാവരേയും ചോദ്യം ചെയ്തു കഴിഞ്ഞു. ഇത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് വ്യക്തമായപ്പോഴാണ് ദിലീപിന് കോടതിയില്‍ പോവേണ്ടി വന്നതും സുപ്രീംകോടതിക്ക് തന്നെ ഒരു സമയപരിധി നിശ്ചയിക്കേണ്ടി വന്നതും. തുടരന്വേഷണത്തിന്റെ കുറ്റപത്രം തള്ളണോ കൊള്ളണോ എന്നുള്ളതൊക്കെ അത്ര പ്രധാനപ്പെട്ട കാര്യമല്ല.

ഇവിടെ പരിശോധിക്കേണ്ടത് എന്തൊക്കെയാണെന്ന് സുപ്രീംകോടതി തന്നെ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. നമ്മുടെ മുന്നിലേക്ക് വരുന്ന തെളിവുകള്‍, പുതുതായി വരുന്ന സാക്ഷികള്‍ അവർ വിശ്വാസ്യ യോഗ്യമാണോ എന്നൊന്നും ഈ ഘട്ടത്തില്‍ ജഡ്ജി പരിശോധിക്കേണ്ടതില്ല. ഇവിടെ ഒരു കേസ് ഉണ്ടെന്ന് ബോധ്യപ്പെടുകയാണ്. അവസാനം ഈ കേസിന്റെ വിധി വരുമ്പോള്‍ പ്രതിയെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ആവാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

അഡീഷണല്‍ കുറ്റപത്രം കോടതി അംഗീകരിച്ചത് വളരെ സ്വാഭാവികമായ കാര്യമാണ്. ഞാന്‍ അതിനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ദിലീപിനെ തീർക്കണം എന്നാണല്ലോ ഒരു വിഭാഗത്തിന്റെയെങ്കിലും ആഗ്രഹം. കുറ്റപത്രം തള്ളിക്കൊണ്ട് ഇവിടെ അങ്ങനെയൊരു സംശയത്തിന്റെ മുന പോലും വേണ്ടതില്ല.
എന്തുകൊണ്ട് പിന്നെ ഇങ്ങനെ ഒരു അപേക്ഷ കൊടുത്തുവെന്ന് ചോദിച്ചാല്‍ നിയമത്തില്‍ അങ്ങനെ ഒരു വകുപ്പുണ്ട്.

ഇത് കെട്ടിച്ചമച്ച കേസാണെന്ന ഉത്തമബോധ്യം ദിലീപിനുമുണ്ട്. ഈ ഘട്ടത്തില്‍ എവിടേയും കേസിന്റെ മെറിറ്റിനെക്കുറിച്ച് നോക്കുന്നില്ല. അങ്ങനെ നില്‍ക്കരുതെന്നാണ് സുപ്രീംകോടതിയുടെ തന്നെ നിർദേശം. ഇവിടെ കൊണ്ടുവന്ന തെളിവുകളൊക്കെ വ്യാജമാണെന്ന് പറയേണ്ടത് ഈ ഘട്ടത്തിലല്ല. വിചാരണ മുന്നോട്ട് കൊണ്ടുപോവണയെന്ന് മാത്രമാണ് ഇവിടെ നോക്കുന്നത്. ഇവിടെ വസ്തുതകള്‍ മനസ്സിലാക്കിയാല്‍ ദിലീപിന് തിരിച്ചടി എന്നുള്ളത് തന്നെ മാറ്റി പറയേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications