'നടി ആക്രമിക്കപ്പെട്ട കേസ് അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേ ഉള്ളൂ; ജഡ്ജ് മാറുമ്പോൾ കേസ് അവർക്കൊപ്പം പോകാറില്ല'
കൊച്ചി: ഒരു ജഡ്ജ് മാറി പോകുമ്പോൾ സാധാരണ നിലയിൽ കേസ് അവർക്കൊപ്പം പോകാറില്ലെന്ന് അഡ്വ ടിബി മിനി.നടി ആക്രമിക്കപ്പെട്ട കേസ് നിലവിൽ സിബിഐ കോടതിയിലാണ് ഇരിക്കുന്നത്. ഇത് സിബിഐ കോടതി കേൾക്കരുതെന്ന് അതിജീവിത പറയാത്തിടത്തോളം കാലം സിബിഐ കോടതിയാണ് ഈ കേസ് കേൾക്കേണ്ടതെന്നും റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ മിനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിലായിരുന്നു മിനിയുടെ പ്രതികരണം.സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി.അഭിഭാഷകയുടെ വാക്കുകളിലേക്ക്
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ

'ഒരു ജഡ്ജ് മാറി പോകുമ്പോൾ കേസ് അവർക്കൊപ്പം പോകാറില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസിൽ പലതും അസാധാരണമായിട്ടാണ് നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് മുൻപത്തെ സാഹചര്യങ്ങളെല്ലാം മാറി. വനിതാ ജഡ്ജ് വേണമെന്നോ ഇൻ ക്യാമറ പ്രൊസീഡിസംഗ്സ് നടത്തണമെന്നോ ഇല്ല. കാരണം അതിജീവിതയെ ഒക്കെ വിസ്തരിച്ച് കഴിഞ്ഞതാണ്. കേസ് നിലവിൽ സിബിഐ കോടതിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ആര് കേസിൽ വാദം കേൾക്കണമെന്നത് അവിടുത്തെ ജഡ്ജി കൂടി തീരുമാനിക്കേണ്ടതാണ്'.

'ഇനി നടി ആക്രമിക്കപ്പെട്ട കേസ് തനിക്ക് തന്നെ കേൾക്കണമെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന് ആഗ്രഹം ഉണ്ടെങ്കിൽ നേരിട്ട് അവർ അത് അവിടെ എഴുതി കൊടുക്കണം. നിലവിൽ നിരവധി വനിതാ ജഡ്ജിമാർ എറണാകുളത്ത് ഉണ്ട്. അവരെ ആരെയെങ്കിലും ചുമതലപ്പെടുത്താനും സാധിക്കുമല്ലോ. കേസ് പുരുഷ ജഡ്ജ് പരിഗണിച്ചാലും അതിജീവിതയ്ക്ക് യാതൊരു എതിർപ്പും ഇല്ല. ഇനിയുള്ള സാക്ഷികൾക്ക് തന്നെ ഒരു വനിത ജഡ്ജി വിസ്തരിക്കണം എന്ന ആവശ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൊണ്ടുപോകാൻ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. പക്ഷേ ഞങ്ങൾക്ക് അത്ര സ്വാധീനമില്ലല്ലോ'.

'വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അതിജീവിത മേൽക്കോടതിയെ സമീപിച്ചതാണ്. ഇനി വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പോകാൻ അവർ ഉദ്ദേശിക്കുന്നില്ല. കേസ് ഒന്നും അവസാനിക്കാറായിട്ടില്ല. 101 സാക്ഷികളെ ഇനി കേസിൽ വിസ്തരിക്കാൻ ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളുടെ തുടക്കം ആയിട്ടേ ഉള്ളൂ. മരണം വരെ ഒരു ജഡ്ജിന് ഒരു കേസ് തലയിൽ ഏറ്റിക്കൊണ്ട് പോകാൻ സാധിക്കുമോ?'

'സിബിഐ കോടതിയിലാണ് നിലവിൽ കേസ് ഇരിക്കുന്നത്. ഇത് സിബിഐ കോടതി കേൾക്കരുതെന്ന് അതിജീവിത പറയാത്തിടത്തോളം കാലം സിബിഐ കോടതിയാണ് ഈ കേസ് കേൾക്കേണ്ടത്. അതുകൊണ്ട് തന്നെ എന്തെങ്കിലും ആശയക്കുഴപ്പം ഇക്കാര്യത്തിൽ ഉണ്ടായെന്ന് കരുതുന്നില്ല. വിചാരണ സമയബന്ധിതമായി തീർക്കണമെന്നാണ് നേരത്തേ സുപ്രീം കോടതി ഉത്തരവുണ്ടായത്. അല്ലാതെ ഒരു പ്രത്യേക ജഡ്ജി തന്നെ ഈ കേസ് കേൾക്കണമെന്ന് പറഞ്ഞിട്ടില്ല.സുപ്രീം കോടതി പറഞ്ഞ സമയത്തിനുള്ളിൽ കേസ് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതിനിടയിൽ പലസംഭവ വികാസങ്ങളും കേസിൽ ഉണ്ടായിട്ടുണ്ട്'.

'കേസ് വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയിൽ ദിലീപ് ഫയൽ ചെയ്ത ഹർജിയിലെ പ്രധാന ആവശ്യം. കേസ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നത് തന്നെയാണ് അതിജീവിതയുടേയും ആവശ്യം. കാരണം കേസ് വിചാരണ നീണ്ട് പോകുന്നത് ദോഷം ചെയ്യുന്നത് അതിജീവിതയെ തന്നെയാണ്. പീഡന കേസുകളിൽ വിചാരണ നടപടികൾ ആറ് മാസത്തിനുളളിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കാരണം പീഡനത്തിനിരയാവർ പിന്നേയും പിന്നേയും പീഡനങ്ങൾ അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകരുത്'.

'ദിലീപ് ശിക്ഷിക്കപ്പെടണമെന്ന വാശിയൊന്നും ഇവിടെ ആർക്കുമില്ല. ശരിയായ രീതിയിലുള്ള കൃത്യമായ വിചാരണ നടക്കണമെന്നതാണ് ആവശ്യം. തനിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ മുറിവുകളെ കുറിച്ച് ഇരയ്ക്ക് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ഇക്കാര്യങ്ങൾ ബോധ്യപ്പെട്ട് കഴിഞ്ഞാൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുക എന്നതാണ് ആവശ്യം'.

'ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വനിതാ ജഡ്ജിനെ കേസ് കേൾക്കാൻ നിയമിച്ച് കൊണ്ടുള്ള ഒരു ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതേ ജഡ്ജിയുടെ കോടതിയിൽ നിന്നും കേസ് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അത് മാറ്റാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല.കാസർഗോഡേക്ക് ഈ വനിതാ ജഡ്ജിയെ മാറ്റാൻ ഉത്തരവ് ഉണ്ടായാൽ ഈ കേസ് കാസർഗോഡേക്ക് അവർ കൊണ്ടുപോകുമോയെന്നും' അഡ്വ മിനി ചോദിച്ചു.

'ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു വനിതാ ജഡ്ജിനെ കേസ് കേൾക്കാൻ നിയമിച്ച് കൊണ്ടുള്ള ഒരു ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതേ ജഡ്ജിയുടെ കോടതിയിൽ നിന്നും കേസ് മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അത് മാറ്റാൻ സുപ്രീം കോടതി തയ്യാറായിട്ടില്ല.കാസർഗോഡേക്ക് ഈ വനിതാ ജഡ്ജിയെ മാറ്റാൻ ഉത്തരവ് ഉണ്ടായാൽ ഈ കേസ് കാസർഗോഡേക്ക് അവർ കൊണ്ടുപോകുമോയെന്നും' അഡ്വ മിനി ചോദിച്ചു.












Click it and Unblock the Notifications