കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ വധ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും മറ്റു പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് കേസ്. ഈ കേസില്‍ ഇന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ബാലചന്ദ്ര കുമാറിനെ അറിയാമെന്ന് ബിഷപ്പ് മൊഴി നല്‍കി. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടില്ല എന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. കോട്ടയത്ത് വച്ച് നടന്ന ഈ മൊഴിയെടുപ്പോടെ ബാലചന്ദ്രകുമാറിന്റെ ഒരു വാദം കൂടി പൊളിഞ്ഞുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു....

നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍നടന്‍ വിജയ് എത്തി... തൊട്ടുപിന്നാലെ ഡല്‍ഹി ദൗത്യവുമായി കെസിആര്‍; ലക്ഷ്യം അഖിലേഷ്, കെജ്രിവാള്‍

1

തനിക്ക് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാണിച്ച് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് ദിലീപിന്റെ ആരോപണം. ദിലീപിന്റെ ആരോപണം നേരത്തെ ബാലചന്ദ്ര കുമാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ബിഷപ്പിന്റെ മൊഴി ദിലീപ് പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്ന് ശ്രീജിത് പെരുമന പറയുന്നു.

2

ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ബിഷപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ദിലീപിനെ അറിയിക്കാന്‍ ഒരു ബന്ധുവിന് അയച്ചുകൊടുത്ത സെല്‍ഫി എന്ന് സൂചിപ്പിച്ചാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. ബാലചന്ദ്രകുമാരും മറ്റൊരു വ്യക്തിയുമണ് ഈ ചിത്രത്തിലുള്ളത്.

3

ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ല എന്നാണ് ബിഷപ്പ് നല്‍കിയിരിക്കുന്ന മൊഴി. ബാലചന്ദ്ര കുമാറിനെ അറിയാമെന്ന ബിഷപ്പിന്റെ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ 2017 ജൂലൈയിലാണ് ദിലീപ് അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. ജാമ്യം ലഭിക്കാന്‍ വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

4

നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടു എന്നാണ് ദിലീപിന്റെ ആരോപണം. ഒരു വൈദികന്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം ആവശ്യപ്പെട്ടതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വൈദികനില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തു. വൈദികന്‍ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; നടിയുടെ ചിത്രങ്ങള്‍ വൈറല്‍

5

പുതിയ സാഹചര്യത്തില്‍ അഡ്വ. ശ്രീജിത്ത് പെരുമന എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുകയാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനെ അനുകൂലിച്ച് പ്രതികരിക്കുന്ന വ്യക്തിയാണ് ശ്രീജിത്ത് പെരുമന. ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട ശ്രീജിത്ത് പെരുമന കൂടുതല്‍ ചിത്രങ്ങളുണ്ടെന്നും സൂചിപ്പിക്കുന്നു. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ...

6

അങ്ങനെ 'എട്ടാം പ്രതി' കേസില്‍ പോലീസ് ശിങ്കിടിയായ ബാലന്റെ മറ്റൊരു വാദവും പൊളിയുന്നു.
'ബാലചന്ദ്രകുമാറിനെ അറിയാം, ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല' എന്ന് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി.
കോട്ടയത്ത് നടന്ന മൊഴിയെടുപ്പിലാണ് 'തനിക്ക് ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ജാമ്യത്തില്‍ ഇടപെട്ടിട്ടില്ല' എന്നും നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.
ഇതോടെ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ബാലന്‍ ശ്രമിച്ചു എന്ന ദിലീപിന്റെ വാദം ശരിയാണെന്ന് വരികയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാര്‍ തന്നെ വന്നു കണ്ടു. താന്‍ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലര്‍ക്കും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നുമുള്ള ദിലീപിന്റെ വെളിപ്പെടുത്തല്‍ ഇനി നിര്‍ണ്ണായകമാണ്....

7

ദിലീപിന്റെ ഈ വാദം സ്ഥിരീകരിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ് ബാലന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ആപ്പീസിന് മുന്‍പില്‍ നിന്നുകൊണ്ട് എടുത്ത് ദിലീപിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത ഈ സെല്‍ഫി. ഈ സെല്‍ഫി മാത്രമല്ല ബാലന്‍ ബിഷപ്പുമായി ബന്ധപ്പെട്ട് അയച്ച നിരവധി വാട്‌സാപ്പ് സന്ദേശങ്ങളും മെസേജുകളും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബാലനെ അറിയാമെന്നു ഇന്ന് ബിഷപ്പുതന്നെ നേരിട്ട് വെളിപ്പെടുത്തിയതിനാല്‍ ബാലചന്ദ്രകുമാര്‍ ബിഷപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ദിലീപിനെ അറിയിക്കാന്‍ ദിലീപുമായി ഏറ്റവും അടുത്ത മറ്റൊരാള്‍ക്ക് അയച്ച സെല്‍ഫി പുറത്തുവിടുകയാണ്.
ഇത് സാമ്പിള്‍, മറ്റ് തെളിവുകള്‍ വിചാരണ സമയത്ത് കോടതിയില്‍ കൊടുത്തേക്കാം.
ബാലന്റെ സെല്‍ഫിയില്‍ പുറകില്‍ കാണുന്നത് നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസ്, ഇത് അയച്ചത് അടുത്ത ബന്ധുവിന്.
പിക്ചര്‍ അഭി ബാക്കി ഹൈ മേരെ ദോസ്ത്
അഡ്വ ശ്രീജിത്ത് പെരുമന

Recommended Video

cmsvideo
ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam

English summary
Dileep Actress Case: Advt Sreejith Perumana Says Balachandrakumar Allegation Against Dileep Fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X