കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെയുള്ള ദിലീപിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമോ? ഇത് രാഷ്ട്രീയമാണ്; അതിജീവിതയ്ക്കെതിരെ ആന്റണി രാജു

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ട് എന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണ് എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അത് താന്‍ ആവര്‍ത്തിക്കുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ഹര്‍ജിയ്ക്ക് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ട് എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു, ആന്റണി രാജു ചോദിക്കുന്നു.

'ഇതൊക്കെ സഹിക്കുന്നതെന്തിനാണെന്ന് ചോദിച്ചു, കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി'; സാക്ഷിമൊഴി'ഇതൊക്കെ സഹിക്കുന്നതെന്തിനാണെന്ന് ചോദിച്ചു, കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടി'; സാക്ഷിമൊഴി

1

ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുചില താത്പര്യങ്ങള്‍ വെച്ച് നടിയെ ആരോ ഉപയോഗിക്കുന്നതാണ് എന്നും ആന്റണി രാജു പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ ബാലിശമാണെന്നും മന്ത്രി വ്യക്തമാക്കി. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ എം എല്‍ എ ഏത് പാര്‍ട്ടിയിലാണെന്നും പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്.

2

അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വ് എന്താണെന്നും എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഉള്ള ഒരാളെ ഇടതുപക്ഷം സഹായിക്കേണ്ട ആവശ്യമെന്താണെന്നും ആന്റണി രാജു ചോദിച്ചു. പ്രതിയെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനാണ് എന്നും ഇതിന്റെ പേരിലെങ്കിലും രണ്ട് വോട്ട് കിട്ടാനാണ് യു ഡി എഫിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെയുള്ള പ്രസ്താവനകളാണ് പ്രതിപക്ഷത്തെ ജനത്തില്‍നിന്ന് അകറ്റുന്നതെന്നും അവര്‍ ഇനിയുംപാഠം പഠിക്കാന്‍ തയ്യാറായിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ യു ഡി എഫ് പാഠം പഠിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ് എന്നിവരും അതിജീവിതയുടെ ഹര്‍ജിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

3

സര്‍ക്കാര്‍ അതിജീവിതയക്ക് ഒപ്പമാണെന്ന് ജയരാജന്‍ പറഞ്ഞു. നടിക്ക് കോടതിയെ സമീപിക്കാമെന്നും പരാതിയുണ്ടെങ്കില്‍ ആര്‍ക്കും കോടതിയില്‍ പോകാമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. അതിന് സര്‍ക്കാരിന് പ്രശ്നമില്ലെന്നും കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പില്ലെന്നും കുറ്റാരോപിതന്റെ ബന്ധങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പം തന്നെയാണ് നില്‍ക്കുന്നത്.

4

അതിജീവിത ഉന്നയിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലാണ് ഉള്ളതെന്നും അതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സമീപ കാലത്താണ് പെട്ടെന്ന് അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമുണ്ടായതെന്നും അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. പക്ഷെ, അന്വേഷണം വഴി തിരിച്ചുവിട്ട് ദുര്‍ബലപ്പെടുത്തി, ഫ്യൂസ് ഊരിയത് സര്‍ക്കാരാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
Dileep Actress Case: Antony Raju against the actress on High Court plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X