ദിലീപിനെ പൂട്ടാന്‍ ഏറ്റവും ക്രഡിബിളായിട്ടുള്ള സാക്ഷി മഞ്ജു വാര്യർ: കാരണങ്ങള്‍ പലതെന്ന് ബിഎ ആളൂർ
പല ആളുകള്‍ക്കും കോടതിയില്‍ ഒരു പ്രതിയായി വന്ന് നില്‍ക്കുന്നതിന് മടിയാണെന്നും ബിഎ ആളൂർ

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ഏറ്റവും ക്രഡിബിളായിട്ടുള്ള സാക്ഷി മഞ്ജു വാര്യറാണെന്ന് അഡ്വ. ബി എ ആളൂർ. ഒരുപാട് കാലം ദിലീപിനൊപ്പം ജീവിച്ച മഞ്ജു വാര്യറർക്ക് അദ്ദേഹത്തേയും അനിയന്‍ അനൂപിനേയും മറ്റ് സുഹൃത്തുക്കളെയുമൊക്കെ നന്നായി അറിയാം.
ഈ സാക്ഷിയോട് പലകാര്യങ്ങളും പ്രോസിക്യൂഷന്‍ ചോദിക്കുകയും അതിന് വ്യക്തമായ ഉത്തരം മഞ്ജു വാര്യർ നല്‍കുകകയും ചെയ്തിട്ടുണ്ടെങ്കില്‍ ക്രോസ് വിസ്താരത്തിന് ഇവിടെ യാതൊരു പ്രാധാന്യവും ഇല്ലന്ന് കാണേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണ കണ്ടെത്തുക എന്നുളളത് വളരെ പ്രധാനം
ഒരാളെ പറഞ്ഞ് പഠിപ്പിച്ച് കോടതിയില്‍ സാക്ഷി പറയുക എന്നുള്ളത് സാധ്യമായ കാര്യമല്ല. ചില സാക്ഷികള്‍ നുണപറയാം എന്നുള്ള ഉദ്ദേശത്തോടെ വരും. അങ്ങനെയെങ്കില്‍ ആ നുണ കണ്ടെത്തുക എന്നുളളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാക്ഷി തന്റെ വാദത്തില്‍ ഉറച്ച് നിന്നാലും ഇല്ലെങ്കിലും ക്രോസിലൂടെ തെളിയിക്കണം.

തെളിവുകള്‍ കൊണ്ടുവന്നാല്‍ ആർക്കെതിരേയും അന്വേഷണം നടത്താനും പുതിയ പ്രതികളെ ചേർക്കാനും പ്രോസിക്യൂഷന്‍ മുന്നോട്ട് വരണമെന്നും അത് ആർക്കെതിരെയാണെങ്കിലും തെളിവുകളോട് കൂടെയാണ് അത് കോടതിയിലേക്ക് വരുന്നതെങ്കിലും പ്രോസിക്യൂഷന്‍ന്റെ ആവശ്യം കോടതി അംഗീകരിച്ചേക്കുമെന്നും ബിഎ ആളൂർ പറയുന്നു.

ശബ്ദര രേഖ തങ്ങളുടേത് അല്ലെന്ന് പ്രതിഭാഗം
ശബ്ദര രേഖ തങ്ങളുടേത് അല്ലെന്ന് പ്രതിഭാഗം നിഷേധിക്കാത്തത് കൊണ്ട് തന്നെ പകുതി ഭാഗം പ്രോസിക്യൂഷന്‍ വിജയിച്ചു. പക്ഷ ആ അമ്പത് ശതമാനം വിജയം മാത്രമല്ല, നൂറ് ശതമാനം വിജയം പ്രോസിക്യൂഷന് വേണ്ടതുണ്ട്. ആ നൂറ് ശതമാനം വിജയത്തിന് വേണ്ടിയും ഒന്നുംകൂടി ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യറെ വിസ്തരിക്കുന്നത്.
മധുരമില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് വിട്ട് കളയരുതെ: നിങ്ങള്‍ക്ക് നല്‍കും 'അടിമുടി' ഗുണങ്ങള്‍

മഞ്ജു വാര്യർ എന്ന സാക്ഷി കോടതിയില്‍
ഇതുവരെ വന്ന എല്ലാ ടെക്നിക്കല്‍ തെളിവുകളും സത്യമാണെന്നും അത് ഇന്നയാളുടെ ശബ്ദമാണെന്നും മഞ്ജു വാര്യർ എന്ന സാക്ഷി കോടതിയില്‍ മൊഴികൊടുത്താല്‍ അത് പ്രോസിക്യൂഷന് വളരെ ഗുണകരമാവും. അതുവഴി മറ്റ് സാക്ഷികളെക്കൂടി വിസ്തരിക്കുന്നതിലേക്ക് എത്തിയേക്കാമെന്നും ബി എ ആളൂർ പറയുന്നു.

ഒരാളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍
ഒരാളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിയില്‍ മാത്രമല്ലേ സാധിക്കുകയുള്ളു. അല്ലാതെ വീട്ടിലോ മറ്റെവിടെയെങ്കിലും പോയി തിരിച്ചറിയാന്‍ സാധിക്കില്ലാലോ. പ്രതികളെ തിരിച്ചറിയണം എന്നുള്ള സാക്ഷികള്‍ വരുമ്പോള്‍ നിർബന്ധമായും കോടതിയില്‍ എത്താന്‍ പറയും.

പല ആളുകള്‍ക്കും കോടതിയില്‍ ഒരു പ്രതിയായി
പല ആളുകള്‍ക്കും കോടതിയില്‍ ഒരു പ്രതിയായി വന്ന് നില്‍ക്കുന്നതിന് മടിയാണ്. തങ്ങളുടെ മാനാഭിമാനമൊക്കെയാവും അവർ പരിഗണിക്കുന്നത്. എന്നാല്‍ അവരുടെ ആരോപണം എന്താണ്, ഇതൊരു സാധാരണ കേസ് അല്ല. റേപ്പ്, റേപ്പിന് ഗൂഡാലോചന, ക്വട്ടേഷന്‍ കൊടുത്തു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ഇവിടെ നേരിടുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ സമൂഹം തന്നെ എങ്ങനെ നോക്കിക്കാണുവന്ന പ്രശ്നം പ്രതിക്കുണ്ടാവുമെന്നും ബി എ ആളൂർ പറയുന്നു.












Click it and Unblock the Notifications