'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്ന കാര്യത്തില്‍ തടസ്സങ്ങളില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കിയാല്‍ അവരെ വീണ്ടും വിസ്തരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണ വീണ്ടും കഴിഞ്ഞ പത്താംതിയതി മുതല്‍ ആരംഭിച്ചിരിക്കുകയാണ്. അടച്ചിട്ട മുറിയില്‍ വളരെ രഹസ്യമായിട്ടാണ് വിചാരണ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മുന്നൂറിലേറെ രേഖകളും 112 പുതിയ സാക്ഷികളേയുമായി ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 32 സാക്ഷികളെ ഉടന്‍ വിസ്തരിക്കാനാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. തുടരന്വേഷണത്തെ തുടര്‍ന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്‌റെയും അദ്ദേഹത്തിന്‌റെ സുഹൃത്തിന്‌റെയും ആവശ്യം കഴിഞ്ഞയാഴ്ച കോടതി തള്ളുകയും ചെയ്തിരുന്നു. ഇതോടെയാണ് പത്താം തിയതി തന്നെ വിചാരണ പുനഃരാരംഭിക്കാന്‍ സാധിച്ചത്.

നേരത്തെ വിസ്തരിച്ച സാക്ഷികള്‍ ഉള്‍പ്പടെ ചിലരെ വീണ്ടും വിസ്തരിക്കാനായിരുന്നു പ്രോസിക്യൂഷന്‌റെ നീക്കം. ഇവരുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അതില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട ചിലര്‍ ഇല്ലാ എന്നുള്ളതാണ് ശ്രദ്ധേയമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

പുതിയ തെളിവുകളുടേയും കണ്ടെത്തലിന്‌റേയും അടിസ്ഥാനത്തിലാണ് ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ മഞ്ജു വാര്യര്‍, ജിന്‍സണ്‍, സാഗര്‍ എന്നിവരെ ആദ്യ സാക്ഷിപ്പട്ടികയില്‍ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. നേരത്തെ വിസ്തരിക്കപ്പെട്ടവര്‍ എന്നതിനാല്‍ വീണ്ടും ഇവരെ വിസ്തരിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തിരുന്നു.
Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം. ആ നീക്കത്തിലാണ് വാദി ഭാഗം. അതേസമയം തന്നെ ആദ്യ പട്ടികയില്‍ മഞ്ജു വാര്യര്‍ ഇല്ലാത്തതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടത്തില്ലെന്ന് അഭിഭാഷകരും പറയുന്നു.

മഞ്ജു വാര്യര്‍ വിസ്തരിക്കപ്പെട്ട ഒരു സാക്ഷിയായതിനാല്‍ വളരെ ശരിയായ നടപടി ക്രമങ്ങളാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കണമെങ്കില്‍ ചില നടപടിക്രമങ്ങളുണ്ട്. അത് ചെയ്യാതെ ഒരു പട്ടിക കൊടുത്താല്‍ മാത്രം കോടതി അംഗീകരിക്കില്ല. ആ നടപടി പൂര്‍ത്തിയാക്കണം എന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്ന് പലരും പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മഞ്ജു വാര്യറെ വിസ്തരിക്കില്ലെന്നോ, വിസ്തരിക്കാന്‍ കഴിയില്ലെന്നോ കോടതി പറഞ്ഞിട്ടില്ല. ചില നടപടിക്രമങ്ങള്‍ മാത്രമേ ഇവിടെ ബാ്ക്കിയുള്ളു. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതികള്‍ കോടതിയില്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആരോപണം ഉയര്‍ത്തിയതല്ലാതെ അതിനെതിരെ ശക്തമായ നീങ്ങിയതായി ആര്‍ക്കും അറിയില്ല.

സ്വഭാവികമായും ഇക്കാര്യത്തില്‍ എതിര്‍പ്പ് പറയാനുള്ള അവകാശം പ്രതിഭാഗത്തിനുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ദിലീപിന്‌റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ ഇപ്പോഴുണ്ട്. ഇനിയും ഇത്തരം ശ്രമങ്ങള്‍ പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് പറയാന്‍ സാധിക്കില്ല.

ക്രിമിനല്‍ കേസില്‍ എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കിലും ഇവിടെ അത് ഒരുപടി കൂടി കടന്ന് മുന്നോട്ട് പോയിട്ടുണ്ട്. ഏതെങ്കിലും ഒരു സാക്ഷി സ്വന്തം താല്‍പര്യപ്രകാരം മൊഴിമാറ്റിയാല്‍ ഒന്നും ചെയ്യാനില്ല. അല്ലാതെ ആരെങ്കിലും അതിന് ശ്രമിച്ചാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും കോടതിക്കുമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications