Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെയെങ്കില്‍ മഞ്ജുവാര്യര്‍ മകളെ കൊടുത്തിട്ട് പോകുമോ? ദിലീപിന് ഒന്നും വരാതിരിക്കട്ടെ'

വിചാരണയ്ക്ക് ശേഷം സുപ്രധാനമായ ചില കാര്യങ്ങളില്‍ കൂടി മറുപടി പറയുമെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: ആദ്യ ഭാര്യയും നടിയുമായ മഞ്ജുവാര്യരെ നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്തരിക്കരുത് എന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. സ്വാഭാവികമായും മഞ്ജുവാര്യര്‍ക്ക് കോടതി മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ വീണ്ടും അവസരം വന്നിരിക്കുന്നു. കേസിന്റെ വിചാരണയ്ക്ക് സമയം നീട്ടി നല്‍കുമെന്നാണ് സൂചനകള്‍.

ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വൈകാതെ തീരുമാനമെടുക്കും.... നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ സാഹചര്യത്തെ പറ്റി പ്രതികരിക്കുകയാണ് ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. അറിയാം വിശദാംശങ്ങള്‍...

ഡയാലിസിസ് നടക്കവെ

ഡയാലിസിസ് നടക്കവെ

സുപ്രീംകോടതിയുടെ തീരുമാനം നല്ലതാണെന്ന് തോന്നി. ആശുപത്രിയില്‍ ഡയാലിസിസ് നടന്നുകൊണ്ടിരിക്കെയാണ് വാര്‍ത്ത കാണുന്നത്. ഏത് സാക്ഷിയെ വിസ്തരിക്കണം എന്ന് പ്രതി കോടതിയോട് പറയുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. സര്‍ക്കാരും അതിജീവിതയും കോടതിയില്‍ ആവശ്യപ്പെട്ടത് അതുതന്നെയാണ് എന്ന് മനസിലാക്കുന്നുവെന്നും ബാലചന്ദ്രകുമാര്‍ ഫോക്കസ് ന്യൂസ് ടിവിയോട് പറഞ്ഞു.

ദിലീപ് എന്തിന് ഭയക്കണം

ദിലീപ് എന്തിന് ഭയക്കണം

കുറ്റം ചെയ്യാത്ത വ്യക്തിയാണെങ്കില്‍ ദിലീപ് എന്തിന് ഭയക്കണം. മടിയില്‍ കനമില്ലാത്തവന്‍ വഴിയില്‍ എന്തിന് ഭയക്കണം. ആരെ വിസ്തരിച്ചാലും എനിക്ക് പ്രശ്‌നമില്ല എന്ന് പറഞ്ഞ നെഞ്ച് വിരിച്ചു നില്‍ക്കേണ്ടതല്ലേ. മഞ്ജുവാര്യര്‍ക്ക് എന്നോട് ശത്രുതയുണ്ട്. അവരെ വിസ്തരിക്കരുത് എന്നൊക്കെ പ്രതി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

വാക്കു കൊണ്ടുപോലും

വാക്കു കൊണ്ടുപോലും

മഞ്ജുവാര്യരെ നടി എന്നത് മാറ്റി നിര്‍ത്താം. ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം പരിഗണിക്കാം. അവരെ എല്ലാവര്‍ക്കും അറിയാം. മഞ്ജുവാര്യര്‍ക്ക് ദിലീപിനോട് ശത്രുതയുള്ളതായി ആരും പറയില്ല. ദിലീപില്‍ നിന്ന് അകന്ന ശേഷം വാക്കു കൊണ്ടുപോലും മഞ്ജുവാര്യര്‍ മോശമായി പറഞ്ഞിട്ടില്ല. എന്ത് വൈരാഗ്യമാണ് എന്ന് ദിലീപ് പറയുന്നില്ലെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

മകളെ നേടാനല്ലേ ശ്രമിക്കൂ...

മകളെ നേടാനല്ലേ ശ്രമിക്കൂ...

ദിലീപിനോട് മഞ്ജുവാര്യര്‍ക്ക് വൈരാഗ്യമുണ്ടെങ്കില്‍ അവരുടെ മകളെ കൊടുത്തിട്ട് പോകുമോ എന്ന നിര്‍ണായക ചോദ്യവും ബാലചന്ദ്ര കുമാര്‍ ഉന്നയിക്കുന്നു. മകളെ നേടാനല്ലേ ശ്രമിക്കൂ. സ്വത്ത് പോലും വേണ്ട എന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. അങ്ങനെ ഒരാള്‍ക്ക് ദിലീപിനോട് വൈരാഗ്യമുണ്ട് എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ

ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ

കേസ് നീട്ടികൊണ്ടു പോകേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ രോഗം അഭിനയിക്കുകയാണെന്ന് ദിലീപ് പറയുന്നു. തീര്‍ത്തും ബാലിശമാണ് ഈ വാദങ്ങള്‍. ചികില്‍സ നടക്കുകയാണ്. ഭക്ഷണം കഴിക്കാം. സംസാരിക്കുന്നതിന് പ്രയാസമില്ല. അണുബാധ വരുന്നത് സൂക്ഷിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ദൂരയാത്രയ്ക്കും സാധിക്കില്ല. കൂടുതല്‍ സംസാരിച്ചാല്‍ ചുമ വരുമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ ഉത്തരം പറയില്ല

ഇപ്പോള്‍ ഉത്തരം പറയില്ല

പിന്മാറണമെന്ന ചിന്തിക്കുന്നേയില്ല. കുറച്ചൂകൂടി നന്നായി കാര്യങ്ങള്‍ പുറത്തുപറയണം എന്നാണ് തോന്നുന്നത്. വീഡിയോ കോണ്‍ഫറന്‍സ് അല്ലാതെ വിധി വരട്ടെ എന്നാണ് താല്‍പ്പര്യം. ജഡ്ജിയോട് നേരിട്ട് പറയാന്‍ ഒരുപാടുണ്ട്. ആരെങ്കിലും അനുനയിപ്പിക്കാന്‍ വന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉത്തരം പറയില്ല. വിചാരണ കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ദിലീപിന് ഒന്നും വരാതിരിക്കട്ടെ

ദിലീപിന് ഒന്നും വരാതിരിക്കട്ടെ

കുറ്റം ചെയ്തിട്ടുള്ളവര്‍ക്ക് താനീ പറയുന്നത് കൊണ്ട് ഭയം വരുന്നുണ്ടാകും. എന്റെ രോഗത്തെ കുറിച്ചുള്ള കമന്റുകള്‍ ചിരിച്ചുതള്ളുന്നു. സത്യം തുറന്നുപറഞ്ഞ എന്റെ അവസ്ഥ ഇതാണെങ്കില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിന്റെ അവസ്ഥ നാളെ എന്താകും. എന്റെ മുന്നില്‍ വച്ചാണ് വീഡിയോ കണ്ടത്, പള്‍സര്‍ സുനിയെ അറിയില്ല എന്ന് പറയുന്ന വ്യക്തിയാണ് ദിലീപ്. അങ്ങനെ കള്ളം പറഞ്ഞ ആളുടെ നാളത്തെ അവസ്ഥ എന്താകും. അദ്ദേഹത്തിന് ഒന്നും വരാതിരിക്കട്ടെ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ജീവിതത്തില്‍ അതിജീവിതയെ കണ്ടിട്ടില്ല

ജീവിതത്തില്‍ അതിജീവിതയെ കണ്ടിട്ടില്ല

ഞാന്‍ പിന്മാറില്ല. പോരാട്ടവുമില്ല. സത്യസന്ധമായി പറയാനുള്ളത് പറയും. ഞാന്‍ ജീവിതത്തില്‍ അതിജീവിതയെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. വിളിച്ചാലും എടുക്കില്ല. ഏതെങ്കിലുമൊരാള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ വന്ന വ്യക്തിയല്ല ഞാന്‍. എനിക്ക് ഒരു അപകടം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത് സംബന്ധിച്ച അന്വേഷണമാണ് ഇത്രയും കാര്യങ്ങള്‍ പുറംലോകം അറിയുന്നതിലേക്ക് എത്തിയതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+