Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിനോട് പറഞ്ഞത് അതിജീവിതയല്ല: ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിലെ അതീജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെ പേരിലും കേസെടുക്കാന്‍ നിന്ന് കഴിഞ്ഞാല്‍ ഇവിടെയുള്ള ജയിലില്‍ അവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള സ്ഥലം തികയില്ലെന്ന് ഭാഗ്യലക്ഷ്മി. ഈ ഒരു വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് അത്രമാത്രം ആളുകളാണ് ഒരുമിച്ച് ഇറങ്ങുന്നത്. കോടതി തീർച്ചയായും അന്വേഷണത്തിന് ഉത്തരവിടുക തന്നെ വേണം.

അതല്ലാതെ കാർപ്പെറ്റിന്റെ അടിയിലേക്ക് ഇതിനെ തള്ളിക്കളയാന്‍ പറ്റില്ല. അത്രയേ ഉള്ള ഞങ്ങളുടെ ആവശ്യം. അല്ലാത്ത പക്ഷം ഞങ്ങള്‍ ഒരോരുത്തരും ജയിയില്‍ പോകാന്‍ തയ്യാറാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ഞങ്ങള്‍ക്കൊരു ഉത്തരം കിട്ടിയേ പറ്റു എന്ന നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

മാനത്തിന്റെ പ്രശ്നം എന്ന് പറയുന്ന ആ വേദന അനുഭവിക്കുന്ന

മാനത്തിന്റെ പ്രശ്നം എന്ന് പറയുന്ന ആ വേദന അനുഭവിക്കുന്ന വ്യക്തിക്ക് മാത്രമേ മനസ്സിലാവുകയുള്ളു. അതല്ലാത്ത ഒരാള്‍ക്ക് അത് മനസ്സിലാവില്ല. എന്റെ വേദന എന്ന് പറയുന്നത് എന്റെ മാത്രം വേദനയാണ്. അങ്ങനെയാണ് കോടതികളിലും കാണുന്നത്. ' അത് നിന്റെ മാനം, നിന്റെ വേദന, എനിക്കത് അന്വേഷിക്കേണ്ടതോ ചിന്തിക്കേണ്ടതിന്റെയോ ആവശ്യമില്ല.' എന്ന ലൈനിലാണ് കോടതി ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

സാധാരണക്കാരായ പൊതുജനങ്ങളുടെ ഗുരുതരമായ

സാധാരണക്കാരായ പൊതുജനങ്ങളുടെ ഗുരുതരമായ സംശയങ്ങളാണ് ഇവിടെയുള്ളത്. സാധാരണഗതിയില്‍ പരമാവധി ആറ് മണിവരെയാണ് കോടതിയുണ്ടാവാറുള്ളത്. അല്ലാതെ രാജ്യത്തിന്റെ സുരക്ഷ പ്രശ്നങ്ങളൊക്കെ നേരിടുന്ന സാഹചര്യത്തിലാണ് രാത്രിയൊക്കെ കോടതി ചേരാറുള്ളത്. ഈ ഒരു കേസില്‍ രാത്രിസമയത്ത് എങ്ങനെയാണ് ഈ ദൃശ്യങ്ങള്‍ ഓപ്പണ്‍ ചെയ്യപ്പെട്ടതെന്ന് നമ്മള്‍ ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കാന്‍ യഥാർത്ഥത്തില്‍ ബാധ്യസ്ഥർ.

വളരെ ഗൌരവമുള്ള ഒരു സംശയമാണ്

വളരെ ഗൌരവമുള്ള ഒരു സംശയമാണ് നമ്മുടെ വക്കീല് കോടതി മുന്പാകെ വെക്കുന്നത്. ദയവ് ചെയ്ത് ഇതിനൊരു അന്വേഷണ വേണമെന്ന് പറയുമ്പോള്‍ 'തീർച്ചയായും നിങ്ങളുടേത് ജനുവിനായ സംശയമാണ്, അതിന് കോടതി ഉത്തരിവിടുന്നു' എന്ന് പറയാന്‍ എന്തിനാണ് കോടതി മടിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്റെ ചോദ്യം മുഴുവന്‍ അതാണ്. ആ സങ്കടവും രോഷവുമാണ് പലപ്പോഴും രൂക്ഷമായ വാക്കുകളിലൂടെ നമ്മള്‍ പ്രകടിപ്പിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു

ഞങ്ങളുടെ സംശയം തീർത്ത് തരിക

ഞങ്ങളുടെ സംശയം തീർത്ത് തരിക എന്നുള്ളത് കോടതിയുടെ ഉത്തരവാദിത്തമാണ്. അത് പൊതുജനത്തിന്റേയും അതിജീവിതയുടേയും സംശയമാണ്. അതില്ലാതെ യാതൊരു കാരണവശാലും ഇക്കാര്യം അന്വേഷിക്കില്ലെന്ന് പറയുമ്പോള്‍ ഇനിയെങ്ങോട്ടാണ് നമ്മള്‍ പോവേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടതെന്നും എനിക്കേതാലും മനസ്സിലാവുന്നില്ല

ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്

ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം തടസ്സപ്പെടുത്തുന്നത്. അതിജീവിതയുടെ ഭാഗത്ത് നിന്നുള്ള ഓരോ നീക്കങ്ങളേയും തടസ്സപ്പെടുത്തി, തടസ്സപ്പെടുത്തി മുന്നോട്ട് പോവുന്നത് എന്ത് നീതിയാണെന്ന് എനിക്ക് ഒരിക്കലും മനസ്സിലാവുന്നില്ലെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അവർ വ്യക്തമാക്കുന്നു.

തനിക്കെതിരെ കേസ് വരുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല.

തനിക്കെതിരെ കേസ് വരുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. ഒരാള്‍ക്ക് കേസ് കൊടുക്കാന്‍ അവകാശമുണ്ടെങ്കില്‍ അതിനെ നേരിടുക എന്നുള്ളത് എന്റെ കടമയാണ്. അത് ഞാന്‍ ചെയ്യും. ഏതായാലും ഞാന്‍ ഒരു യുദ്ധത്തിന് നമ്മള്‍ ഇറങ്ങി. ഇനിയിപ്പോള്‍ അങ്ങോട്ട് പടപൊരുതുക എന്ന് തന്നെയാണ്. എന്ത് തന്നെ വന്നാലും മുന്നോട്ട് പോവും. ജീവപരന്ത്യം ശിക്ഷിക്കാനോ തൂക്കിക്കൊല്ലാനോ ഏതായാലും പറ്റില്ല. കുറച്ച് ദിവസമല്ലേ, അവള്‍ക്ക് വേണ്ടി അത് ഞാന്‍ ചെയ്തോളാം. അതിപ്പോള്‍ എത്ര ദിവസമായാലും പ്രശ്നമില്ല.

ഒരിടത്തും അവള്‍ നുണപറഞ്ഞിട്ടില്ല,

ഒരിടത്തും അവള്‍ നുണപറഞ്ഞിട്ടില്ല, അനീതിയോട് കൂടെ ഒരു വാക്ക് പോലും ഉച്ഛരിച്ചിട്ടില്ല. ദിലീപ് എന്ന വ്യക്തിയുടെ പേര് ആദ്യമായി പൊലീസിന് മുമ്പാകെ പറഞ്ഞത് അവളല്ല. അതേസമയം ഈ അക്രമണം കാണിച്ചവരുടെ ഭാഗത്ത് നിന്നും എന്തെല്ലാമാണ് വന്നിരിക്കുന്നതെന്ന് ആലോച്ചിച്ച് നോക്കൂ. മൊഴി മാറ്റുന്നു, ദൃശ്യങ്ങള്‍ ആവിഷ്കരിക്കുന്നു, എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+